രണ്ടാം പ്രതിയായ കണ്ണൂർ സ്വദേശി രാജേഷാണ് രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കഴുത്തറുത്ത് കൊന്നതെന്ന് ഒന്നാം പ്രതി ദിബിൽ കുമാർ മൊഴി നൽകി
കൊല്ലം: അഞ്ചൽ കൂട്ടക്കൊലപാതകത്തിന്‍റെ രഹസ്യങ്ങൾ 18 വർഷങ്ങൾക്കുശേഷം ചുരുളഴിയുകാണ്. രണ്ടാം പ്രതിയായ കണ്ണൂർ സ്വദേശി രാജേഷാണ് രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കഴുത്തറുത്ത് കൊന്നതെന്ന് ഒന്നാം പ്രതി ദിബിൽ കുമാർ മൊഴി നൽകി. 2008ൽ പോണ്ടിച്ചേരിയിലെത്തിയ പ്രതികളെ കഴിഞ്ഞ ദിവസമാണ് സിബിഐ പിടികൂടിയത്. ആഴ്ചകൾ നീണ്ട ആസൂത്രണത്തിനൊടുനവിലാണ് 2006 ഫെബ്രുവരിയിൽ കൊല്ലം അഞ്ചൽ സ്വദേശിനി രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
24 വയസുണ്ടായിരുന്ന അവിവാഹിതയായ രഞ്ജിനിയും ഒന്നാം പ്രതി ദിബിൽ കുമാറും അടുപ്പത്തിലായിരുന്നു. ഗർഭിണിയായ രഞ്ജിനിയെ സ്വീകരിക്കാൻ ഇയാൾ തയാറായില്ല. ഗർഭം അലസിപ്പിക്കാൻ പറഞ്ഞെങ്കിലും രഞ്ജിനി കേട്ടില്ല. പഞ്ചാബിലെ പത്താൻകോട്ടിൽ സൈനികനായിരുന്ന ദിബിൽ കുമാർ ഇക്കാര്യം സുഹൃത്തായ രാജേഷിനോട് പറഞ്ഞു. രഞ്ജിനെ ഇല്ലാതാക്കാൻ രാജേഷ് തന്നെയാണ് ഉപദേശിച്ചത്. സഹായിക്കാമെന്നും സമ്മതിച്ചു. അങ്ങനെ 2006 ജനുവരിയിയിൽ കൊല്ലത്തെത്തി. തിരുവനനതപുരത്തെ ആശുപത്രയിൽവെച്ച് രാഷേജ് രഞ്ജിനിയുടെ കൂടുംബവുമായി അടുപ്പമുണ്ടാക്കി.
ഫെബ്രുവരിയിൽ രഞ്ജിനി ഇരട്ടപ്പെൺകുട്ടികളെ പ്രസവിച്ചതോടെ മൂവരേയും കൊലപ്പെടുത്താനായിരുന്നു തീരുമാനം. സംഭവ ദിവസം രാജേഷ് വീട്ടിലെത്തി. മറ്റാരുമില്ലാതിരുന്ന സമയം നോക്കി രഞ്ജിനിയേയും 17 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങളേയും കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതികളുടെ ആസൂത്രണം ഇതുകൊണ്ടു അവസാനിച്ചില്ല. കൃത്യം നടന്ന അതേ ദിവസം തന്നെ ഒന്നാം പ്രതി ദിബിൽ കുമാർ പത്താൻ കോട്ടിൽ തിരികെ ജോലിയിൽ പ്രവേശിച്ചു.
അന്വേഷണം വന്നാലും പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. എന്നാൽ കേരളാ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ദിബിൽ കുമാറും രാജേഷും മുങ്ങി. ആദ്യ രണ്ടുവർഷം കയ്യിലുണ്ടായിരുന്ന പണം കൊണ്ട് രാജ്യം മുഴുവൻ കറങ്ങി. 2008ൽ പോണ്ടിച്ചേരിയിലെത്തി മുന്പ് പഠിച്ച ഇന്‍റീരിയർ ഡിസൈനിങ് ജോലികൾ തുടങ്ങി. പേരും രൂപവും അവിടുത്തുകാരെ തന്നെ കല്യാണിവും കഴിച്ച് സുഖമായി ജീവിക്കുന്പോഴാണ് സിബിഐയുടെ പിടിവീണത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അടുത്ത ദിവസം തന്നെ അപേക്ഷ നൽകും.