'കുളിമുറിയിൽ കുളിക്കുന്നത് ചൊല്ലി തർക്കം'; മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി ജയിലിൽ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

By Web Team  |  First Published Jun 2, 2024, 7:09 PM IST

59കാരനായ മുഹമ്മദ് അലി ഖാന്‍ എന്ന മനോജ് കുമാര്‍ ഗുപ്തയാണ് മരിച്ചത്. കഴിഞ്ഞദിവസം കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലിലാണ് സംഭവം


മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാര്‍ മര്‍ദ്ദിച്ചെന്ന് കൊലപ്പെടുത്തി. 59കാരനായ മുഹമ്മദ് അലി ഖാന്‍ എന്ന മനോജ് കുമാര്‍ ഗുപ്തയാണ് അക്രമത്തില്‍ മരിച്ചത്. കഴിഞ്ഞദിവസം കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. 

സ്ഫോടന പരമ്പര കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു മുഹമ്മദ് അലിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കര്‍, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Latest Videos

ജയിലിന്റെ കുളിമുറിയില്‍ കുളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തര്‍ക്കത്തിനിടയില്‍ സഹ തടവുകാര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് മുഹമ്മദ് അലിയുടെ തലയില്‍ അടിക്കുകയായിരുന്നു. ബോധം പോയി നിലത്ത് വീണ മുഹമ്മദ് അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍ 
 

click me!