
കണ്ണൂർ: കണ്ണൂർ തലശ്ശേരി ചോനാടത്ത് നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ലോറി ക്ലീനർ ജെറീഷ്, സുഹൃത്ത് അഫ്നാസ് എന്നിവരെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്. മുംബൈയിൽ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന ചോളംവയൽ സ്വദേശി പ്രജേഷിന്റെ ലോറിയിൽ നിന്നാണ് പണം കവർന്നത്. ഏപ്രിൽ ആറിന് ഉച്ചയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് കൊപ്ര വില്പന നടത്തി ലഭിച്ച പണവുമായി മടങ്ങുകയായിരുന്നു. ലോറിയുടെ ക്യാബിൻ്റെ വലതുവശത്തെ ഗ്ലാസ് തകർത്താണ് ബർത്തിൽ സൂക്ഷിച്ച പണം മോഷ്ടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam