'2 മാസം മുമ്പ് ഹോസ്റ്റൽ വിട്ടു, വാടക വീട്ടിലേക്ക് മാറി, റെക്കോർഡ് ബുക്കെടുക്കാൻ പോയ അഥിതി തിരികെ വന്നില്ല'

By Web Team  |  First Published Dec 10, 2023, 12:29 AM IST

അമ്മയ്ക്കൊപ്പമായിരുന്നു വിദ്യാർത്ഥിനി ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥിയെ പിന്നെ കാണുന്നത് നിലത്ത് വീണ് പരിക്കേറ്റ നിലയിലാണ്.


തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം.  മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് അച്ഛന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.  എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് കഴിഞ്ഞ ശനിയാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്.
 
ഗോകുലം മെഡിക്കൽ കോളേജിലെ 2020 ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന അതിഥി ബെന്നി ക്യാമ്പസിലെ ഹോസ്റ്റലിലായിരുന്നു താമസം.   അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു  താമസം. ഹോസ്റ്റലിലുണ്ടായിരുന്ന റിക്കോർഡ് ബുക്കെടുക്കാനാണ് അതിഥി കഴിഞ്ഞ ശനിയാഴ്ച ഹോസ്റ്റലിലെത്തിയത്.  അമ്മയ്ക്കൊപ്പമായിരുന്നു വിദ്യാർത്ഥിനി ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥിയെ പിന്നെ കാണുന്നത് നിലത്ത് വീണ് പരിക്കേറ്റ നിലയിലാണ്.

ഉടൻ തന്നെ അതിഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അന്ന ഒടുവിൽ മരണത്തിന് കീഴടങ്ങി. എറണാകുളം ഇരവിമംഗലം കാരിവേലിൽ ബെന്നിയുടെ മകളായ അതിഥി എൻആര്‍ഐ സീറ്റിലാണ് എംബിബിഎസ് പ്രവേശനം നേടിയത്.   മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛൻ ബെന്നി വെഞ്ഞാറമൂട് പൊലീസിന് മൊഴി നൽകിയിയിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest Videos

Read More : 9 കിലോ തൂക്കം വരുന്ന വമ്പൻ ആനക്കൊമ്പ്, വിൽപ്പന നടത്താൻ ശ്രമം; പാഞ്ഞെത്തി വനംവകുപ്പ്, ഒരാൾ പിടിയിൽ

click me!