മാസ്റ്റേഴ്സ് ഫി ൻകോർപ്, മാസ്റ്റേഴ്സ് ഫിൻകെയർ തുടങ്ങിയ കമ്പനികളിലൂടെ ഓഹരി നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
കൊച്ചി : ഓഹരി നിക്ഷേപത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ എറണാകുളം തൃക്കാക്കര മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു. വഴക്കാല സ്വദേശി എബിൻ വർഗീസിനെതിരയാണ് നടപടി. ഓഹരിനിക്ഷേപമെന്ന പേരിൽ 200 കോടിയിലേറെ രൂപയാണ് തട്ടിയത്. മാസ്റ്റേഴ്സ് ഫിൻസെർവ്, മാസ്റ്റേഴ്സ് കെയർ തുടങ്ങിയ കമ്പനികൾ ഉണ്ടാക്കി ജനങ്ങളിൽ നിന്ന് വൻതോതിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തിൽ കണ്ടെത്തി.
ഓഹരി വിപണിയിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂൺ 25 മുതൽ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടർന്ന് ദുബായിയിലേക്കു കടന്ന എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡൽഹിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്.
എബിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടേയും പേരിലുള്ള മുപ്പത് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഓഹരി വ്യാപാരത്തിലൂടെ നിക്ഷേപങ്ങൾക്ക് വൻ ലാഭം നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. മാസ്റ്റേഴസ് ഫിൻസെർവിന്റെ പേരിൽ മാത്രം 73.90 കോടി രൂപ എബിൻ സ്വന്തമാക്കിയതായാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തൽ. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും
തലസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു