വീട്ടിൽ അതിക്രമിച്ച് കയറി, ഉറങ്ങിക്കിടക്കുന്ന യുവാവിനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു

By Web Team  |  First Published Mar 12, 2023, 12:09 PM IST

നീരജിന്‍റെ സഹോദരിയുടെ മുൻ ഭർത്താവാണ് തങ്ങളെ ആക്രമിച്ചതെന്ന് നീരജിന്‍റെ ഭാര്യയും മാതാവും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


ദില്ലി: ദില്ലിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കിഴക്കന്‍ ദില്ലിയിലെ കല്യാൺവാസിലെ 44-ാം ബ്ലോക്കിലാണ് സംഭവം. ശനിയാഴ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. 40 കാരനായ നീരജ് ആണ് മരിച്ചത്. ആക്രമണത്തില്‍ നീരജിന്‍റെ ഭാര്യ  വിമല്‍(38), അമ്മ സുനിത (60) എന്നിവര്‍ക്കും പരിക്കേറ്റു. 

കുത്തേറ്റ് ഗുരുതര പരിക്കേറ്റ നീരജിനെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നീരജിന്‍റെ സഹോദരിയുടെ മുൻ ഭർത്താവാണ് തങ്ങളെ ആക്രമിച്ചതെന്ന് നീരജിന്‍റെ ഭാര്യയും മാതാവും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്നെത്തിയ ഇയാള്‍ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഭാര്യയും മറ്റുള്ളവരും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നീരജിനെയാണ് കണ്ടത്. തൊട്ടടുത്ത് കത്തിയുമായി നില്‍ക്കുന്ന സഹോദരിയുടെ മുന്‍ ഭര്‍ത്താവും. ഉച്ചത്തില്‍ നിലവിളിച്ചതോടെ ഇയാള്‍ തങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു.

Latest Videos

പ്രതിയുടെ കൂടെ വേറെയും ആളുകളുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിടുണ്ട്. അതേസമയം സമാനമായ മറ്റൊരു ആക്രമണവും കിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.  ശനിയാഴ്ച ഉച്ചയക്ക് ത്രിലോക്പുരി പ്രദേശത്ത് 21 കാരനെ ഒരാള്‍ കുത്തിക്കൊലപ്പെടുത്തി. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിവരികയാണ്.

Read More : പാലുവാങ്ങാൻ പോയി, പിന്നെ കാണാതായി; ആദർശ് മരിച്ചിട്ട് 14 വര്‍ഷം; 13 കാരന്‍റെ മരണം കൊലപാതകം, തെളിവ് പുറത്ത്

click me!