നായയെ ബലാത്സംഗം ചെയ്തു, അയല്‍വാസികൾ കണ്ടതോടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് ക്രൂരത, 28കാരൻ അറസ്റ്റിൽ

By Web Team  |  First Published Oct 27, 2023, 12:39 PM IST

ആളുകള്‍ തടിച്ചുകൂടിയതോടെ യുവാവ് നായയെ മൂന്നാമത്തെ നിലയിൽ കൊണ്ടുപോയി താഴേക്ക് എറിയുകയായിരുന്നു.


നോയിഡ: നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഇയാള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് നായയെ താഴേക്ക് എറിയുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മഥുര സ്വദേശിയായ 28 വയസ്സുകാരന്‍ സോൻവീറാണ് അറസ്റ്റിലായത്.

സോൻവീര്‍ ഗ്രേറ്റര്‍ നോയിഡയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇയാള്‍ നായയെ തെരുവില്‍ നിന്ന് പിടികൂടി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. 

Latest Videos

അയൽക്കാരായ ദമ്പതികൾ സംഭവം ശ്രദ്ധിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെ ആള്‍ക്കൂട്ടം തടിച്ചുകൂടി. ജനക്കൂട്ടത്തെ കണ്ടതോടെ സോൻവീർ നായയെ മൂന്നാമത്തെ നിലയിൽ കൊണ്ടുപോയി താഴേക്ക് എറിയുകയായിരുന്നു.

സംഭവത്തിനു പിന്നാലെ പൊലീസെത്തി സോന്‍വീറിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത (മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ 1960ലെ നിയമം), പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം (സെക്ഷന്‍ 377) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ നായ ഇപ്പോൾ ചികിത്സയിലാണ്. നായയുടെ കഴുത്തില്‍ കോളറുണ്ടായിരുന്നു. ആരാണ് നായയുടെ ഉടമസ്ഥനെന്ന് വ്യക്തമല്ല. 

നായ്ക്കള്‍ക്കും അവരുടെ യജമാനന്മാര്‍ക്കുമായി ഒരു ചിത്രപ്രദര്‍ശനം !

ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് സോന്‍വീര്‍. സംഭവ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് ബേട്ട പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ വിനോദ് കുമാര്‍ മിശ്ര പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിഷയം ശ്രദ്ധയിൽപ്പെട്ട ദില്ലി വനിതാ കമ്മീഷന്‍  അധ്യക്ഷ സ്വാതി മാലിവാൾ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു- "ഇത്തരക്കാർ എല്ലാ പരിധികളും ലംഘിക്കുന്നു. വെറുപ്പുളവാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് സ്വയം മനുഷ്യരെന്ന് അവകാശപ്പെടാന്‍ എന്ത് അവകാശം?"

 

ग्रेटर नोएडा में एक आदमी ने कुत्ते के साथ दुष्कर्म किया और जब किसी ने उसे ऐसा करते देख लिया तो उसने कुत्ते को तीसरी मंज़िल से नीचे फेंक दिया।

किस अधिकार से ख़ुद को इंसान बोलते हैं ये लोग। घटियापन की तो सारी हदें लांघ चुके हैं… pic.twitter.com/VlTtDwoB1A

— Swati Maliwal (@SwatiJaiHind)
click me!