തന്‍റെ വീടിന് അടുത്ത് താമസിക്കുന്ന സതീശ് എന്നയാള്‍ക്കെതിരെയാണ് രാജേഷ് പരാതി നല്‍കിയത്. ഫെബ്രുവരി 28ന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വരുമ്പോള്‍ ഒരു നായയുടെ കരച്ചില്‍ കേട്ടെന്ന് രാജേഷിന്‍റെ പരാതിയില്‍ പറയുന്നു
ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും തെരുവ് നായയെ ബലാത്സംഗ ചെയ്ത കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദില്ലിയിലെ ഇന്ദ്രപുരി പ്രദേശത്തെ ജെ ജെ കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന യുവാവ് നായയെ ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ജെ ജെ കോളനി ബി ബ്ലോക്കില്‍ താമസിക്കുന്ന രാജേഷ് ആണ് വീഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കിയത്.
തന്‍റെ വീടിന് അടുത്ത് താമസിക്കുന്ന സതീശ് എന്നയാള്‍ക്കെതിരെയാണ് രാജേഷ് പരാതി നല്‍കിയത്. ഫെബ്രുവരി 28ന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വരുമ്പോള്‍ ഒരു നായയുടെ കരച്ചില്‍ കേട്ടെന്ന് രാജേഷിന്‍റെ പരാതിയില്‍ പറയുന്നു. ശബ്‍ദം കേട്ട ഭാഗത്ത് നോക്കിയപ്പോള്‍ സതീഷ് നായയെ ബലാത്സംഗം ചെയ്യുന്നതും ഒരു കൈയിൽ വൈപ്പറും പിടിച്ച് നിൽക്കുന്നതുമാണ് കണ്ടത്. തെളിവായി വീഡിയോ പകര്‍ത്തിയ ശേഷമാണ് രാജേഷ് പരാതിപ്പെട്ടത്.
സതീശ് ലഹരിക്ക് അടിമപ്പെട്ടയാളാണെന്നും രാജേഷ് പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സതീശിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ദില്ലിയിലെ ഹരിഹർനഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന വിവാഹിതനായ ആള്‍ ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
പാര്‍ക്കില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മുമ്പ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് യുവാവിന്‍റെ ക്രൂരത ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇയാൾ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.