പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന കള്ളൻ, സ്കൂട്ടർ മോഷ്ടിച്ച് മുങ്ങി; ജയിലിൽ നിന്ന് 'പൊക്കി' പൊലീസ്

By Web Team  |  First Published Oct 6, 2023, 10:30 PM IST

വയനാട് പുത്തൻ കുന്ന് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് മുങ്ങിയ കള്ളനെ വടകര ജയിലിൽ നിന്നും പൊക്കി പൊലീസ്. വയനാട് പുത്തൻ കുന്ന് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്.

പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന കള്ളൻ, അഞ്ച് മാസം മുൻപ് തലശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് മുങ്ങി. സംഭവത്തില്‍ തലശ്ശേരി പൊലീസിൽ പരാതിയെത്തി. കേസന്വേഷണം സമാനമായി കോഴിക്കോട് താമരശ്ശേരിയിൽ നടന്ന മോഷണത്തിലേക്കെത്തി. ഈ കേസിൽ വടകര സബ് ജയിലിൽ കഴിയുന്ന ഷമീറിനെ ചോദ്യം ചെയ്തതോടെ തലശ്ശേരി മോഷണക്കേസിന്റെ ചിത്രം തെളിഞ്ഞു.

Latest Videos

മോഷ്ടിച്ച വാഹനങ്ങള്‍ കോഴിക്കോടും മലപ്പുറത്തുമായി വിൽപ്പന നടത്തിയിരുന്നു. വിറ്റ് പോകാതെ വന്നാൽ വാടകയ്ക്ക് നൽകും. മോഷ്ടിക്കുന്നത് പഴയ വാഹനമായതിനാൽ ഉടമകള്‍ പരാതിയുമായെത്തുന്നതും കുറവ്. ഇത് പ്രതിക്ക് സഹായമായതായി പൊലീസ് പറഞ്ഞു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

click me!