പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

By Web Team  |  First Published May 18, 2022, 12:35 PM IST

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണ്. 


മലപ്പുറം: പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്. ഐ. സി. കെ. നൗഷാദിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റുചെയ്തത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണ്. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 മെയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചുവരവേ പലദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്. അന്ന് മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്.

Latest Videos

സ്ത്രീധന പീഡനം: മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍, അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്

 

മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനായ പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.  അഞ്ചുവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. 

സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് തന്നെ മാനസികമായും ഗാര്‍ഹികമായും പീഡിപ്പിച്ചെന്നാണ് ഭാര്യ പരാതിനല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ന് മുമ്പാകെ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാന്‍ഡ് ചെയ്തു. എടയൂര്‍കുന്ന് മഹല്ല് ഭാരവാഹി കൂടിയായിരുന്ന ഇയാളെ സ്ത്രീധന പീഡനപരാതി ഉയര്‍ന്നതോടെ കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയിരുന്നു.

Read More: മദ്രസയിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

click me!