യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് വാങ്ങുമ്പോഴാണ് ഉള്ളിലെ മദ്യപന്‍ പുറത്ത് ചാടിയത്. തുടര്‍ന്ന് യാത്രക്കാര്‍ ഡ്രൈവറോട് പരാതി പറഞ്ഞു.
തൃശൂര്‍: മദ്യലഹരിയില്‍ ജോലി ചെയ്ത കണ്ടക്ടറെ യാത്രക്കാരുടെ പരാതിയില്‍ ഡ്രൈവര്‍ ബസില്‍ നിന്നും ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് മദ്യപിച്ച് ജോലി ചെയ്തത്. യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് വാങ്ങുമ്പോഴാണ് ഉള്ളിലെ മദ്യപന്‍ പുറത്ത് ചാടിയത്. തുടര്‍ന്ന് യാത്രക്കാര്‍ ഡ്രൈവറോട് പരാതി പറഞ്ഞു. ബസ് മഴുവഞ്ചേരിയിലെത്തിയപ്പോള്‍ കണ്ടക്ടറുടെ ശല്യം സഹിക്കാതെ യാത്രക്കാര്‍ രംഗത്ത് വന്നതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറെ നന്നായി പെരുമാറിയ ശേഷം ഇറക്കി വിടുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ട ശേഷം സര്‍വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.
അതേസമയം, മദ്യവും നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും ഉപയോഗിച്ച് സര്‍വീസ് നടത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ സ്വദേശി ആലുക്കല്‍ വീട്ടില്‍ ശ്രീകൃഷ്ണ(46)നെയും ഇയാള്‍ ഓടിച്ച എം.കെ.കെ ബസും വെള്ളാറ്റഞ്ഞൂര്‍ കുറവന്നൂര്‍ സ്വദേശി കൊടത്തില്‍ വീട്ടില്‍ അജിത്തി(21)നെയും ഇയാള്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന ഫിസുമോന്‍ ബസുമാണ് കുന്നംകുളം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
undefined
കഴിഞ്ഞ ദിവസം കുന്നംകുളം ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് കുന്നംകുളം പൊലീസ് സ്വകാര്യ ബസുകളില്‍ പരിശോധന ശക്തമാക്കിയത്. പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ച ശ്രീകൃഷ്ണനെയും കണ്ടക്ടര്‍ ജോലിക്കിടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് ഉപയോഗിച്ച അജിത്തിനെയും പിടികൂടിയത്. ഇരുവരുടെയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. ചില ബസ് ജീവനക്കാര്‍ കഞ്ചാവ് വലിച്ച ശേഷം ജോലി ചെയ്യുന്നതായും വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു.