സ്ത്രീധന പീഡനം; ബെല്‍റ്റുകൊണ്ട് പുറത്തടിച്ചു, ക്രൂര മര്‍ദ്ദനം, സിപിഐ നേതാവിനെതിരെ ഭാര്യയുടെ പരാതി

By Web Team  |  First Published Feb 18, 2023, 2:30 AM IST

കഴിഞ്ഞ ദിവസവും സ്ത്രീധനത്തിന്‍റെ പേരില്‍ വഴക്കുണ്ടായി, തുടർന്ന് ഭര്‍ത്താവ് തന്നെ അതിക്രൂരമായി മർദ്ദിച്ചുവെന്ന് ഇഹ്സാന പറയുന്നു.


കായംകുളം: സിപിഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി രംഗത്ത്. സ്ത്രീധനത്തിന്റെ പേരിൽ സിപിഐ കായംകുളം ചിറക്കടവം എൽ.സി സെക്രട്ടറിയായ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ചിറക്കടവം സ്വദേശിനി ഇഹ്സാനയാണ് ഭർത്താവ് ഷമീർ റോഷനും വീട്ടുകാർക്കുമെതിരെ കായംകുളം സ്റ്റേഷനിൽ പരാതി നൽകിയത്.

മൂന്നുവർഷം മുമ്പായിരുന്നു ഇഹ്സാനയും ഷമീര്‍ റോഷനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഷമീർ റോഷൻ സ്ഥിരമായി മർദ്ദിച്ചിരുന്നു എന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തിന്‍റെ പേരില്‍ വഴക്കുണ്ടായി, തുടർന്ന് ഭര്‍ത്താവ് തന്നെ അതിക്രൂരമായി മർദ്ദിച്ചുവെന്ന് ഇഹ്സാന പറയുന്നു.

Latest Videos

ഇസ്ഹാനയുടെ പുറത്ത് ബെൽറ്റുകൊണ്ട് അടിച്ച പാടുണ്ട്. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്നാണ് തന്നെ കഴിഞ്ഞദിവസം മർദ്ധിച്ചത് എന്ന് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. പരിക്കേറ്റ ഇഹ്സാന കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കായംകുളം പൊലീസ് അറിയിച്ചു.

Read More :  'വിവാഹഭ്യര്‍ത്ഥന നിരസിച്ചു, പണം തിരികെ ചോദിച്ചു'; അധ്യാപകയെ കുത്തിക്കൊന്നത് കുടുംബ സുഹൃത്ത്, അറസ്റ്റ്

click me!