കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വച്ചതിനും വിതരണം ചെയ്തതിനും ജുവനൈല്‍ കോടതി ജഡ്ജി പിടിയില്‍

By Web Team  |  First Published May 21, 2021, 5:07 PM IST

കൊവിഡ് കാലമായ കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 27 തവണ കിക്ക് മെസേജിംഗ് ആപ്പ് വഴി ജഡ്ജി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.


കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വച്ചതിനും വിതരണം ചെയ്തതിനും ജുവനൈല്‍ കോടതി ജഡ്ജിയെ കസ്റ്റഡിയില്‍ എടുത്തു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലാണ് സംഭവം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്തതിന് രണ്ട് കേസുകള്‍ ചുമത്തിയിട്ടുണ്ട്. മില്‍വാക്കി കൗണ്ടി സര്‍ക്യൂട്ട് ജഡ്ജി ബ്രെറ്റ് ബ്ലോം ആണ് കുറ്റക്കാരന്‍. ഇദ്ദേഹം ഇത്തരം കാര്യങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ജുവനൈല്‍ കോടതി ജഡ്ജിയെ കസ്റ്റഡിയില്‍ എടുത്തത്. 

കൊവിഡ് കാലമായ കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 27 തവണ കിക്ക് മെസേജിംഗ് ആപ്പ് വഴി ജഡ്ജി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ദേശീയ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായതും ചൂഷണം ചെയ്യപ്പെട്ടതുമായ കുട്ടികള്‍ക്കായുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ ബ്ലോമിനെതിരായ അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതോടെ, മാര്‍ച്ചില്‍ സംസ്ഥാന സുപ്രീം കോടതി ശമ്പളമില്ലാതെ ബ്ലോമിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2020 ഏപ്രിലില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഓഗസ്റ്റ് മുതല്‍ ബെഞ്ചിലായിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളില്‍ താന്‍ കുറ്റക്കാരനല്ലെന്നാണ്  ബ്രെറ്റ് ബ്ലോമിന്‍റെ വാദം. അന്വേഷണം തുടരുന്നതോടെഇത്തരം കുറ്റകൃത്യങ്ങളില്‍ ജഡ്ജിയുടെ കൂടുതല്‍ പങ്ക് പുറത്തെത്തുമെന്നാണ് കരുതുന്നത്.

Latest Videos


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!