ലക്ഷങ്ങൾ വിലയുള്ള വജ്രമോതിരവും വാച്ചും വാങ്ങാനാളില്ല, കൊലയാളികൾ പിടിയിൽ

By Web TeamFirst Published Sep 14, 2024, 1:00 PM IST
Highlights

ജയിലിലെ പഴയ സുഹൃത്തുക്കളുടെ ഒത്താശയിലായിരുന്നു കൊലപാതകം. പെട്രോൾ പമ്പിലെ കളക്ഷൻ പണവുമായി പോകുന്ന വഴിയിൽ വച്ച് തുവാല ഉപയോഗിച്ചായിരുന്നു കൊലപാതകം

മുംബൈ: 15 ലക്ഷം രൂപ വിലവരുന്ന വജ്ര മോതിരത്തിന് ആവശ്യക്കാരെ കണ്ടെത്താനായില്ല. 75 കാരന്റെ കൊലയാളികൾ പിടിയിലായി. മുംബൈയിലെ വിരാർ സ്വദേശിയായ പെട്രോൾ പമ്പ് ഉടമയുടെ കൊലയാളികളാണ് ഒടുവിൽ പിടിയിലായത്. 75കാരനായ രാമചന്ദ്ര കക്രാനി കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പ് ഉടമയുടെ കാഡ ഡ്രൈവറും സഹായിയും ചേർന്നായിരുന്നു  കൊലപാതകം നടത്തിയത്. 75കാരന്റെ പക്കൽനിന്ന് മോഷ്ടിച്ച വജ്ര മോതിരവും വാച്ചും നേപ്പാളിലെത്തിച്ച് വിൽക്കാനുള്ള ശ്രമം പാളിയതോടെ രഹസ്യമായി ഉത്തർ പ്രദേശിലേക്ക് തിരികെ എത്തിയ ഡ്രൈവർ മുകേഷും സഹായി അനിലുമാണ് പിടിയിലായത്. 

ഓഗസ്റ്റ് 26നാണ് രാമചന്ദ്ര കക്രാനിയുടെ മൃതദേഹം മുംബൈ അഹമ്മദാബാദ് ദേശീയ പാതയിൽ നാലാസോപാരയ്ക്ക് സമീപം കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് രാത്രിയിൽ പെട്രോൾ പമ്പിൽ നിന്നുള്ള വരുമാനമായ 1.48 ലക്ഷം രൂപയുമായി ഉൽഹാസ് നഗറിലെ വീട്ടിലേക്ക് പോകുമ്പോഴാണ് 75കാരനെ കാണാതായത്. പെട്രോൾ പമ്പിൽ നിന്ന് 75കാരനെ വീട്ടിലേക്ക് കൊണ്ട് പോയ ഡ്രൈവറെയായിരുന്നു പൊലീസ് ആദ്യമേ സംശയിച്ചിരുന്നത്. പരോളിലെ ഭീവണ്ടിക്ക് സമീപത്ത് വച്ചാണ് 75കാരനെ ഡ്രൈവറും സഹായിയും ചേർന്ന് കൊലപ്പെടുത്തിയത്. 

Latest Videos

തൂവാല ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഡ്രൈവറും സഹായിയും കൊലപാതകം ചെയ്തത്. 75കാരന്റെ മരണം ഉറപ്പിച്ച ശേഷം മൃതദേഹം വഴിയിൽ തള്ളുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓട്ടോയിൽ വിരാറിലേക്കും അവിടെ നിന്ന് ബസിൽ തലാസറിയിലേക്കും അവിടെ നിന്ന് ഗുജറാത്തിലേക്കും എത്തിയ ഇവർ ഇവിടെ നിന്ന് ട്രെയിൻ മാർഗമാണ് ഉത്തർ പ്രദേശിലെത്തിയത്. 75കാരന്റെ വജ്ര മോതിരം വിൽക്കാനായി ആളെ കിട്ടാതെ വന്നതാണ് ഇവരെ നേപ്പാളിലേക്ക് എത്തിച്ചത്. എന്നാൽ നേപ്പാളിലും മോതിരത്തിന് ആളെ കിട്ടാതെ വന്നതോടെ കൊലയാളി സംഘത്തിന് ഉത്തർ പ്രദേശിൽ നിന്ന് സഹായം നൽകിയിരുന്നവർ പൊലീസ് പിടിയിലായത് അറിയാതെയായിരുന്നു ഇവർ മടങ്ങി വരികയായിരുന്നു. 

നേരത്തെ മോഷണക്കേസിൽ ജയിലിൽ കിടന്ന സമയത്തെ സഹതടവുകാരാണ് മുകേഷിനെ കൊലപാതകത്തിന് സഹായിച്ചത്. ചൂതാട്ടം പതിവായിരുന്ന ഇയാൾ അടുത്തിടെ വലിയ കടക്കെണിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ ഫ്രണ്ട്സിനോടൊപ്പം കൊലപാതകം പ്ലാൻ ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!