പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31ന് സഹപാഠികളായ മൂന്നു പേര്‍ക്കൊപ്പം എത്തിയാണ് ഐശ്വര്യ മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാരുടെ മൊഴി.
ഗുവഹാത്തി: ഗുവഹാത്തി ഐഐടിയിലെ വിദ്യാര്‍ഥിനിയെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ ബസാര്‍ ഏരിയയിലെ ഹോട്ടലിലാണ് തെലുങ്കാന സ്വദേശിനിയായ ഐശ്വര്യ പുല്ലൂരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടിയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഐശ്വര്യ.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31ന് സഹപാഠികളായ മൂന്നു പേര്‍ക്കൊപ്പം എത്തിയാണ് ഐശ്വര്യ ഹോട്ടലില്‍ മുറിയെടുത്തതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയതായി ഗുവഹാത്തി പൊലീസ് അറിയിച്ചു. അടുത്ത ദിവസം രാവിലെ ഐശ്വര്യയെ ടെയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് മുറിയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. അവര്‍ തന്നെയാണ് ഐശ്വര്യയെ ഗുവഹാത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും വിദ്യാര്‍ഥിനി മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു.
'ഐഐടിയില്‍ ഏകദേശം 25 അകലെയാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ഥിനിയും സംഘവും രണ്ടു മുറികളാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിന് സമീപത്തെ പബ്ബില്‍ പോയി മദ്യപിച്ച ശേഷം അര്‍ധരാത്രിയോടെയാണ് സംഘം മുറികളിലേക്ക് മടങ്ങിയെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ട്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.' ഹോട്ടലിലെ മറ്റ് താമസക്കാരെയും ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ടെന്നും ഗുവഹാത്തി പൊലീസ് അറിയിച്ചു.
ഐശ്വര്യയുടെ മരണത്തില്‍ ഐഐടി അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. ഐശ്വര്യയുടെ കുടുംബത്തിനൊപ്പം ദുഃഖത്തിനൊപ്പം ചേരുന്നു. മരണം സംബന്ധിച്ച സത്യാവസ്ഥ പൊലീസ് പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐഐടി അധികൃതർ അറിയിച്ചു.
'ലക്ഷ്യം 9,000 കോടി, ഓരോ ജില്ലയും സമാഹരിക്കേണ്ടത് നിശ്ചിത തുക, കൂടുതൽ മലപ്പുറത്തിന്; സമാഹരണം 10 മുതൽ