വഴക്കിനിടെ ഭാര്യയുടെ കാല്‍ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു, പനമരത്ത് ഭർത്താവ് പിടിയിൽ

By Web Team  |  First Published May 10, 2023, 3:35 AM IST

ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം. സംഭവത്തിൽ ചന്ദ്രനെ പൊലീസ് വയനാട് പനമരം പൊലീസ് അറസ്റ്റ് ചെയ്തു.  


പനമരം: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്.  കമ്പിവടി കൊണ്ട് ഭാര്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. വഴക്കിനിടെ ചന്ദ്രൻ ഭാര്യ മുത്തുവിനെ മർദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച്  വലതുകാൽ തല്ലി ഒടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം. സംഭവത്തിൽ ചന്ദ്രനെ പൊലീസ് വയനാട് പനമരം പൊലീസ് അറസ്റ്റ് ചെയ്തു.  
Read More : ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ഒഴിച്ചു, ആക്രമിച്ചത് ബൈക്കിലെത്തിയവർ

അതേസമയം തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ കാൽ അജ്ഞാതൻ കമ്പിപ്പാര കൊണ്ടി തല്ലിയൊടിച്ചു. 
മുഖം മറച്ചെത്തിയായിരുന്നു ആക്രമണം. 63 കാരി വാസന്തിയായണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റ് ഇവരുടെ  കാലിന്‍റെ എല്ല് പൊട്ടി. ആക്രണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

Latest Videos

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം.  സൊസൈറ്റിയിൽ പാൽ കൊടുത്ത് മടങ്ങുവഴി വീടിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. ആദ്യം തലയ്ക്കാണ് ആക്രമിച്ചതെങ്കിലും പാൽപാത്രം കൊണ്ട് തടഞ്ഞതിനാൽ അടി കൊണ്ടില്ല. നിലത്തു വീണ വാസന്തിയുടെ കാൽ ഇരുമ്പ് പാരകൊണ്ട് തല്ലിയൊടിച്ചു. മര്‍ദ്ദനത്തിൽ തലയ്ക്കും കൈക്കും പരിക്കേറ്റു. നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു. കറുത്ത ഷര്‍ട്ടും പാന്‍റും ധരിച്ചെത്തി മുഖം മറച്ചായിരുന്നു ആക്രമണം.

നിലവിളി കേട്ടെത്തിയ നാട്ടുകാരും മക്കളും ചേര്‍ന്ന് ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. വാസന്തിക്ക് ശത്രുക്കളില്ലന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ആക്രമണത്തിന്‍റെ കാരണവും വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.

click me!