ചേലേമ്പ്ര സ്വദേശി അബ്ദുൽ മുനീർ (35) എന്നയാളെയാണ് തിരൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ ലാപ്ടോപ്പും ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു.
മലപ്പുറം: ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. മലപ്പുറം തിരൂരിലാണ് സംഭവം. ചേലേമ്പ്ര സ്വദേശി അബ്ദുൽ മുനീർ (35) എന്നയാളെയാണ് തിരൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ ലാപ്ടോപ്പും ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു.
കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ താമസിച്ച ദമ്പതികളെയാണ് അബ്ദുൾ മുനീർ ഭീഷണിപ്പെടുത്തിയത്. തിരൂർ സ്വദേശികളായ ദമ്പതികൾ ഏതാനും മാസം മുമ്പ് ഹോട്ടലിൽ മുറിയെടുത്തിരുന്നു. അന്ന് ഒളിക്യാമറ വെച്ച് ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും പുറത്ത് വിടാതിരിക്കണമെങ്കിൽ പണം വേണമെന്നും അബ്ദുൾ മുനീർ ഭിക്ഷണപ്പെടുത്തിയിരുന്നു. ഇതോടെ തിരൂർ സ്വദേശി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോഴിക്കോട് നിന്ന് തിരൂർ പൊലീസ് പിടികൂടി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ രൂപത്തിലുള്ള ക്യാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...