തൃശൂരിൽ വീടുകയറി ആക്രമണം; സംഘത്തിലെ ആളടക്കം രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

By Web Team  |  First Published Dec 26, 2024, 2:00 AM IST

ഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു


തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേറ്റു. 

രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു.

Latest Videos

undefined

ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു; വെട്ടിയത് സുഹൃത്ത്, ആക്രമണം വാക്കേറ്റത്തിന് പിന്നാലെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!