'പരസ്പരം സംസാരിക്കുന്നതിനിടെ വീണ്ടും തര്‍ക്കങ്ങള്‍ ആരംഭിച്ചു. ഇതോടെ പ്രകോപിതനായ തേജസ് കത്തി ഉപയോഗിച്ച് സുചിത്രയുടെ കഴുത്തറുത്ത ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു.'
മൈസൂരു: ഹാസന്‍ ജില്ലയില്‍ 21കാരിയായ മുന്‍കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി തേജസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യമൂലമാണ് 21കാരി സുചിത്രയെ തേജസ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തി ഹില്‍സില്‍ വച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്ത് കൊന്നത്.
ഹാസന്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട സുചിത്ര. ഇതേ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി തേജസ്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'താനൊരു ഒരു ഐടി സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് തേജസ് സുചിത്രയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു ഹോം ഡെലിവറി സ്ഥാപനത്തിലായിരുന്നു തേജസ് ജോലി ചെയ്തിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെ സുചിത്ര തേജസിനെ അവഗണിക്കാന്‍ തുടങ്ങി. കളവ് പറഞ്ഞത് ചൊല്ലി ഇരുവരും വാക്ക് തര്‍ക്കവും സ്ഥിരമായിരുന്നു. ഇതിനിടയില്‍ സുചിത്രയുടെ മുന്‍ പ്രണയബന്ധത്തെ ചൊല്ലിയും തര്‍ക്കം ഉടലെടുത്തു. ഒടുവില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞാണ് തേജസ് സുചിത്രയെ കുന്തി ഹില്‍സിലേക്ക് വിളിച്ചുവരുത്തിയത്. പരസ്പരം സംസാരിക്കുന്നതിനിടെ വീണ്ടും തര്‍ക്കങ്ങള്‍ ആരംഭിച്ചു. ഇതോടെ പ്രകോപിതനായ തേജസ് കത്തി ഉപയോഗിച്ച് സുചിത്രയുടെ കഴുത്തറുത്ത ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു.'
സ്ഥലത്തെത്തിയ നാട്ടുകാരാണ് സുചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുചിത്രയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് രാവിലെ തേജസ് കോളേജിലെത്തി സുചിത്രയെ കൊണ്ടുപോയെന്ന വിവരം ലഭിച്ചത്. ഇതോടെ മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേജസിനെ പിടികൂടിയത്.
രണ്ടുവര്‍ഷം അടച്ചിട്ട ഫ്‌ളാറ്റില്‍ അസ്ഥികൂടം: 'മരിച്ചത് സ്ത്രീ, അഞ്ച് മാസം പഴക്കം'