ജിമ്മിൽ സ്റ്റീം ബാത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; ട്രെയിനർ അറസ്റ്റിൽ

By Web Team  |  First Published Mar 11, 2023, 10:39 PM IST

ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്.


തൃശ്ശൂര്‍: ജിമ്മിൽ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയ്യതിയായിരുന്നു  സംഭവം. 

ജിമ്മിൽ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Latest Videos

Read More : നിർധനരായ 16 കുടുംബങ്ങൾക്ക് ആശ്രയമായ കെട്ടിടം; വലിയ ശബ്ദത്തോടെ ഒരു ഭാഗം പൊട്ടിവീണു, വൻ ദുരന്തം ഒഴിവായി
 

click me!