17കാരിയായ ജലന്ദരിയും 12കാരനായ മുകുന്ദും ആത്മഹത്യക്ക് ഒരുക്കാമായിരുന്നില്ല. എന്നാൽ താൻ മരിച്ചാൽ കുട്ടികളുടെ യഥാർത്ഥ അച്ഛന്റെ ശല്യം ഉണ്ടാകുമെന്ന് രുക്മിനി ഭീഷണിപ്പെടുത്തിയപ്പോൾ ഇരുവരും വഴങ്ങിയതായും പൊലീസ് പറയുന്നു.
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈ കൂട്ട ആഭിചാര ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദൈവത്തിങ്കലേക്ക് പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് നാലുപേരും ജീവനൊടുക്കിയത്. ആത്മഹത്യ ചെയാൻ മക്കളെ നിർബന്ധിച്ചത് രുക്മിണിയാണെന്നും പൊലീസ് പറഞ്ഞു. തിരുവണ്ണാമലൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീ മഹാകാല വ്യാസർ, സുഹൃത്ത് രുക്മിനി പ്രിയ, മക്കളായ മുകുന്ദ് ആകാശ്, ജലന്ദരി എന്നിവരുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് സംഘമാണ് ആഭിചാര ആത്മായഹത്യായെന്ന നടുക്കുന്ന വിവരം സ്ഥിരീകരിച്ചത്.
വിവാഹാമോചിതയയ രുക്മിനിയുമായി ഒരു തീർത്ഥയാത്രയ്ക്കിടെ പരിചയപ്പെട്ട വ്യാസർ, അമ്മൻ ദേവിയുടെ ദൂതനാണ് താൻ എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ധ്യാനത്തിനിടെ ദേവിയുമായി നേരിട്ട് സംസാരിക്കും എന്ന വ്യാസരുടെ അവകാശവാദം വിശ്വസിച്ച രുക്മിനി ഇയാൾക്കൊപ്പം യാത്രകളും പതിവാക്കി. പിന്നാലെ മോക്ഷം പ്രാപിക്കാനുള്ള മാർഗം എന്ന നിലയിലാണ് തിരുവണ്ണാമലയിൽ വച്ചുള്ള മരണം നിർദേശിച്ചത്. ദൈവത്തിങ്കലേക്ക് പോകുന്നു എന്നെഴുയത്തിയ ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്ന് പോലീസിന് കിട്ടി.
17കാരിയായ ജലന്ദരിയും 12കാരനായ മുകുന്ദും ആത്മഹത്യക്ക് ഒരുക്കാമായിരുന്നില്ല. എന്നാൽ താൻ മരിച്ചാൽ കുട്ടികളുടെ യഥാർത്ഥ അച്ഛന്റെ ശല്യം ഉണ്ടാകുമെന്ന് രുക്മിനി ഭീഷണിപ്പെടുത്തിയപ്പോൾ ഇരുവരും വഴങ്ങിയതായും പൊലീസ് പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികൾ അല്ലെന്നും മൃതദേഹങ്ങൾ വീട്ടുകാരെ കാണിക്കരുതെന്നും ആത്മഹത്യാ കുറിപ്പിൽ ഉണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)