മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; അച്ഛനും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ്

By Web Team  |  First Published Jul 15, 2022, 1:18 AM IST

ബാന്ദ്രയിലെ ഒരു ഫ്ലാറ്റിലെത്തിച്ച് മകളെ രണ്ട് മാസത്തോളം അച്ഛനും രണ്ട് സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു


മുംബൈ: മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അച്ഛനെയും സുഹൃത്തുക്കള്‍ക്കും  20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.  മുംബൈയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ലാണ് മുംബൈ സ്വദേശിനിയായ 16കാരിയെ അച്ഛനും രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തത്. കൊലപാതകശ്രമ കേസിൽ ആർതർ റോഡ് ജയിലിലായിരുന്ന അച്ഛൻ ഏപ്രിൽമാസം പുറത്തിറങ്ങിയതിന് പിന്നാലെ പീഡനം തുടങ്ങുകയായിരുന്നു. 

പെണ്‍കുട്ടിയുടെ അമ്മ മറ്റൊരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ബാന്ദ്രയിലെ ഒരു ഫ്ലാറ്റിലെത്തിച്ച് മകളെ രണ്ട് മാസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ കുട്ടി സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ ഒരു പൊലീസുകാരിയോട് വിവരം പറഞ്ഞതോടെയാണ് കേസായത്. പ്രത്യേക ജഡ്ജ് എസ്.സി ജാദവാണ് വിധി പറഞ്ഞത്.

Latest Videos

Read More : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, മറ്റൊരു യുവതിയുമായി കല്യാണം നിശ്ചയിച്ചു; യുവാവ് പിടിയില്‍

click me!