മദ്യലഹരിയില്‍ ഭാര്യക്കും മകള്‍ക്കും നേരെ ക്രൂരമായ ആക്രമണം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

By Web Team  |  First Published Dec 20, 2023, 9:01 PM IST

അമിതമായി മദ്യപിച്ചെത്തിയ സുരേഷ് ഭാര്യ മോഹിനിയെയും 19കാരി മകള്‍ പൂജയെയുമാണ് ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തത്.


മംഗളൂരു: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി കോട്ടെ ബാഗിലുവില്‍ താമസിക്കുന്ന സുരേഷ് ഗൗഡ (55) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ഡിസംബര്‍ 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിതമായി മദ്യപിച്ചെത്തിയ സുരേഷ് ഭാര്യ മോഹിനിയെയും 19കാരി മകള്‍ പൂജയെയുമാണ് ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തത്. രൂക്ഷമായ വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഹെല്‍മറ്റും വടി കൊണ്ടുമേറ്റ അക്രമത്തില്‍ മോഹിനിയുടെ മുഖത്തിനും കണ്ണിനും പരുക്കേറ്റു. ഇവരുടെ ഇടതു കണ്ണിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പൂജയുടെ തലയ്ക്കും കണ്ണിനുമാണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

ആക്രമണ വിവരം പൂജ അയല്‍വാസിയെ അറിയിച്ചതോടെ മറ്റു പ്രദേശവാസികളും സ്ഥലത്തെത്തി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സുരേഷിനെ ധര്‍മ്മസ്ഥല മേഖലയില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും മോഹിനിയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എഐ ക്യാമറയില്‍ പതിഞ്ഞത് 643 ട്രാഫിക് നിയമലംഘനങ്ങള്‍; സ്‌കൂട്ടര്‍ ഉടമയ്ക്ക് മൂന്നര ലക്ഷം രൂപ പിഴ 
 

tags
click me!