അടിച്ച് പൂസായപ്പോള്‍ പന്തയം, മദ്യലഹരിയില്‍ സ്ത്രീയുടെ വീട്ടിലേക്ക്, അകത്ത് കയറി; പിന്നെ സംഭവിച്ചത്!

By Web Team  |  First Published Oct 15, 2022, 8:29 PM IST

എന്തിനാണ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്നുള്ള ചോദ്യത്തിന് പന്തയത്തില്‍ വിജയിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് യുവാവ് മറുപടി പറഞ്ഞത്. മദ്യലഹരിയില്‍ കൂട്ടുകാരുമായി യുവാവ് പന്തയം വയ്ക്കുകയായിരുന്നു


ചെന്നൈ: വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ മദ്യപാനിയെ പിടികൂടി നാട്ടുകാര്‍. തമിഴ്നാട്ടിലെ അമ്പട്ടൂരിന് സമീപം കലിക്കുപ്പം പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. രോഷാകുലരായ നാട്ടുകാർ മദ്യപിച്ചയാളെ കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവാവിനെ നാട്ടുകാര്‍ കൂട്ടംകൂടി ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതിന്‍റെയും വീഡിയോയും ചിത്രീകരിച്ചു.

എന്തിനാണ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്നുള്ള ചോദ്യത്തിന് പന്തയത്തില്‍ വിജയിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് യുവാവ് മറുപടി പറഞ്ഞത്. മദ്യലഹരിയില്‍ കൂട്ടുകാരുമായി യുവാവ് പന്തയം വയ്ക്കുകയായിരുന്നു. ഒരു വീട്ടില്‍ കയറി സ്ത്രീയെ തൊടണമെന്നായിരുന്നു പന്തയം. വീട്ടുകാര്‍ അറിയാതെ തന്നെ യുവാവിന് വീടിനുള്ളില്‍ കയറാന്‍ കഴിഞ്ഞു. എന്നാല്‍, സ്ത്രീയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പാഞ്ഞെത്തി.

Latest Videos

യുവാവിനെ പിടികൂടി തൂണില്‍ കെട്ടിയിട്ട നാട്ടുകാര്‍ പൊതിരെ തല്ലുകയായിരുന്നു. എന്നാല്‍, പന്തയത്തെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം പറഞ്ഞെങ്കിലും കൂട്ടകാരെ കുറിച്ച് യുവാവ് നാട്ടുകാരോട് ഒന്നും പറഞ്ഞില്ല. ഇതോടെ നാട്ടുകാര്‍ വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു. വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ യുവാവ് മര്‍ദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു.

ഉടന്‍ പൊലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. മദ്യലഹരിയില്‍ യുവാവിന്‍റെ സുഹൃത്തുക്കളാണ് ഒരു വീട്ടില്‍ കയറാനും സ്ത്രീയെ തൊടുനും ധൈര്യം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. യുവതി നിലവിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഓടി കൂടുകയായിരുന്നു. ഒരു തൂണില്‍ കെട്ടിയിട്ട് നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

മലയാളി യുവ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
 

tags
click me!