പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. ഡോക്ടറായ പ്രതിയും ഇതേ വാര്‍ഡിലായിരുന്നു ഉണ്ടായിരുന്നതെന്ന് നോയിഡ പൊലീസ്
നോയിഡ: കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഡോക്ടര്‍ കൊവിഡ് വാര്‍ഡിലെ മറ്റൊരു രോഗിയെ പീഡിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 20 വയസുകാരിയായ യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. ഡോക്ടറായ പ്രതിയും ഇതേ വാര്‍ഡിലായിരുന്നു ഉണ്ടായിരുന്നതെന്ന് നോയിഡ പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു.
undefined
മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരേ കൊവിഡ് വാര്‍ഡില്‍ പുരുഷനെയും സ്ത്രീയെയും പ്രവേശിപ്പിച്ചത് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്ന് കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേ സമയം കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസിന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇതിനുള്ള ക്രമീകരണങ്ങളും അനുവാദവും വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആരോപണ വിധേയനായ ഡോക്ടറെ ഹോസ്പിറ്റലിലെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.