ഗൂഗിള്‍ പേ അനൗണ്‍സ്മെന്‍റ് കേള്‍ക്കാത്തതിന്‍റെ പേരിൽ ക്രൂര മര്‍ദനവും കത്തികുത്തും; രണ്ടു പേര്‍ അറസ്റ്റിൽ

By Web Team  |  First Published Apr 16, 2024, 7:19 PM IST

കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയാണ് ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തിയത്


കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്‍റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയാണ് ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തിയത്. അക്രമത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനും മർദ്ദനമേൽക്കുകയും നാട്ടുകാരനായ ഒരാൾക്ക് കുത്ത് ഏൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പെട്രോൾ അടിക്കാനെത്തിയ യുവാക്കളാണ് പ്രശ്നം ഉണ്ടാക്കിയത്. പെട്രോൾ അടിച്ച ശേഷം യുവാക്കള്‍ പണം ഗൂഗിൾ പേ വഴി കൈമാറിയെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാൽ ഗൂഗിൾ പേയിലെ അനൗൺസ്മെൻറ് ശബ്ദം കേട്ടതുമില്ല.  ഇക്കാര്യം പറഞ്ഞ് ജീവനക്കാരും യുവാക്കളും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടെ പമ്പ് ജീവനക്കാരനായ അപ്പച്ചനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു.

Latest Videos

undefined

ഈ മർദ്ദനത്തെ പറ്റി ചോദിക്കാൻ ചെന്ന നാട്ടുകാരനായ വി.പി. ഷായെയാണ് യുവാക്കൾ സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ച് കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്. അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഒളിവിലായിരുന്ന ഇരുവരെയും തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 19ന് തൃശൂര്‍ താലൂക്ക് പരിധിയിൽ അവധി

 

click me!