കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ; പൊലീസ് അന്വേഷണം ഊർജിതം

By Web Team  |  First Published May 6, 2021, 8:36 AM IST

ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ  സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആർ. സംഘർഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തു.


ദില്ലി: കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ. 23 വയസ്സുകാരനായ മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ  കൊലപാതക കേസിലാണ് സുശീൽ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും സുശീൽ കുമാറിനെ കണ്ടെത്താനായില്ലെന്ന് ദില്ലി പോലീസ് പറയുന്നു. ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ  സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആർ. സംഘർഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തു. ഗുസ്തിയിൽ രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ താരമാണ് സുശീൽകുമാർ

ദില്ലിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന സംഘർഷത്തിലാണ് സാഗർ കുമാർ കൊല്ലപ്പെട്ടത്. ഗുസ്തി താരങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പേർക്ക് കാര്യമായി പരിക്കേറ്റിട്ടുമുണ്ട്. സംഘ‌ർഷമുണ്ടായ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. 

Latest Videos

click me!