കാസർകോട് സ്വദേശി ലബീഷാണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം നാലിന് വൈകീട്ടായിരുന്നു മോഷണം.
കാസർകോട്: ബുള്ളറ്റ് മോഷ്ടിച്ച് ഹെൽമറ്റില്ലാതെ ഓടിച്ചുപോയ പ്രതി റോഡ് ക്യാമറയിൽ കുടുങ്ങി. മുഖം വ്യക്തമായി തെളിഞ്ഞതോടെ കാസർകോട് സ്വദേശി ലബീഷിനെ പൊലീസ് പിടികൂടി. കണ്ണൂർ റെയിൽവെ സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കുമായിട്ടാണ് ഇയാൾ കടന്നത്. ഈ മാസം നാലിന് വൈകീട്ടായിരുന്നു മോഷണം. ഹെൽമറ്റില്ലാതിരുന്ന ലബീഷിന്റെ മുഖം തലശ്ശേരി കൊടുവളളിയിലെ റോഡ് ക്യാമറയിൽ പതിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ കോഴിക്കോട് നടക്കാവ് പൊലീസ് എത്തി ഇയാളെ പിടികൂടി.
Also Read: ക്ഷേത്രത്തിൽ ദീപം തെളിയിച്ച ശേഷം മോഷണം; സിസിടിവിയില്‍ കുടുങ്ങിയ കള്ളനായി തെരച്ചില്‍, വീഡിയോ
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും സമാനമായ വാർത്ത പുറത്ത് വന്നിരിന്നു. തലശ്ശേരിയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് മുങ്ങിയ കള്ളനെ വടകര ജയിലിൽ നിന്നാണ് പൊലീസ് പൊക്കിയത്. വയനാട് പുത്തൻകുന്ന് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്നതാണ് ഈ കളളന്‍റെ ശീലം. 5 മാസം മുൻപ് തലശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് ഷമീർ മുങ്ങിയിരുന്നു. സ്കൂട്ടർ മോഷണം പോയതോടെ തലശ്ശേരി പൊലീസിൽ പരാതിയും എത്തിയിരുന്നു. അന്വേഷണം കോഴിക്കോട് താമരശ്ശേരിയിൽ നടന്ന മോഷണ കേസുകളിലേക്കും എത്തി. അങ്ങനെയാണ് ഷമീറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
Also Read: പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന കള്ളൻ, സ്കൂട്ടർ മോഷ്ടിച്ച് മുങ്ങി; ജയിലിൽ നിന്ന് 'പൊക്കി' പൊലീസ്
ബുള്ളറ്റ് മോഷ്ടിച്ചു, ഹെൽമറ്റെടുക്കാൻ മറന്നു; റോഡ് ക്യാമറയിൽ കുടുങ്ങി കള്ളൻ