നോക്കാനേൽപ്പിച്ച പൂച്ചയോട് കൊടുംക്രൂരത, ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കി, വാടകക്കാരനെ കയ്യോടെ പിടികൂടി യുവതി

By Web Team  |  First Published Nov 8, 2023, 10:04 AM IST

താന്‍ ഓമനിച്ചു വളര്‍ത്തുന്ന പൂച്ചയെ ബലാത്സംഗം ചെയ്ത വാടകക്കാരനെ വീട്ടുടമയായ യുവതി തന്നെ പിടികൂടി


ഡെറാഡൂണ്‍: മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്. താന്‍ ഓമനിച്ചു വളര്‍ത്തുന്ന പൂച്ചയെ ബലാത്സംഗം ചെയ്ത വാടകക്കാരനെ വീട്ടുടമയായ യുവതി തന്നെ പിടികൂടിയ സംഭവം ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ റിപ്പോര്‍ട്ട് ചെയ്തു. മംമ്ത ഥാപ്പ എന്ന യുവതി തന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ബിഹാര്‍ സ്വദേശി പവൻ കുമാർ പാസ്വാനെതിരെ പൊലീസില്‍ പരാതി നല്‍കി. 

നവംബര്‍ 1 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. താന്‍ പുറത്തുപോയപ്പോള്‍ പൂച്ചയെ പവൻ കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് മംമ്ത പറഞ്ഞു. തിരിച്ചുവന്ന് വാതില്‍ തുറന്നപ്പോള്‍ നഗ്നനായി പൂച്ചയുമായി ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. തന്നെ കണ്ടതോടെ യുവാവ് വേഗം വസ്ത്രം ധരിച്ചു. പൂച്ചയെ വലിച്ചെറിഞ്ഞ് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടെന്നും മംമ്ത പൊലീസിനോട് പറഞ്ഞു.

Latest Videos

നായയെ ബലാത്സംഗം ചെയ്തു, അയല്‍വാസികൾ കണ്ടതോടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് ക്രൂരത, 28കാരൻ അറസ്റ്റിൽ

തന്റെ വീട്ടിൽ നാല് യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്നതായി മംമ്ത പറഞ്ഞു. സംഭവം നടന്നപ്പോള്‍ മറ്റ് മൂന്ന് യുവാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല, പവൻ കുമാർ പാസ്വാൻ മാത്രമാണ് ഉണ്ടായിരുന്നത്. താന്‍ തിരിച്ചുവന്നപ്പോള്‍ പൂച്ച അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി തെരച്ചില്‍ തുടങ്ങിയെന്ന് കാന്‍റ് പൊലീസ് പറഞ്ഞു.

നേരത്തെ നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഇയാള്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് നായയെ താഴേക്ക് എറിയുകയും ചെയ്തു. മഥുര സ്വദേശിയായ 28 വയസ്സുകാരന്‍ സോൻവീറാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!