'കുക്കുടാച്ചി വൈനുണ്ടാക്കാന്‍ അനുഗ്രഹിക്കാമോ'; യുവാവിന്‍റെ ആഗ്രഹം 'സഫലീകരിച്ച്' എക്സൈസ്

By Web Team  |  First Published May 24, 2020, 3:02 PM IST

'വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി, ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടേയും എക്‌സൈസുകാരുടേയും അനുഗ്രഹം വേണം' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് വന്നത്


ആലുവ : വൈൻ നിർമാണത്തിന് സാമൂഹിക മാധ്യമത്തിലൂടെ എക്‌സൈസിന്‍റെ അനുഗ്രഹം തേടിയ യുവാവിന് ആ ആഗ്രഹം 'സഫലീകരിച്ച്' നല്‍കി എക്സൈസ് വകുപ്പ്. 'വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി, ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടേയും എക്‌സൈസുകാരുടേയും അനുഗ്രഹം വേണം' എന്ന അടിക്കുറിപ്പോടെ അങ്കമാലി കിടങ്ങൂർ സ്വദേശി ആലുക്കാപ്പറമ്പിൽ ഷിനോമോൻ ചാക്കോ (32) ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഇത് ശ്രദ്ധയില്‍പ്പെട്ട ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ എസ് രഞ്ജിത്കുമാർ ഉടന്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഷിനോയുടെ വീട്ടില്‍ പരിശോധന നടത്തി. പോസ്റ്റില്‍ സൂചിപ്പിച്ച പോലെ വൈനുണ്ടാക്കാനായി വീടിന്റെ അടുക്കളയോടു ചേർന്നുള്ള സ്റ്റോർ മുറിയിൽ  ചീനഭരണിയിൽ കെട്ടിവെച്ചിരുന്ന അഞ്ചുലിറ്റർ വാഷ് സംഘം പിടിച്ചെടുത്തു. ഇയാൾക്കെതിരെ കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. 

Latest Videos

ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിത യാത്ര; കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തീരുന്നില്ല

പ്രവാസികള്‍ക്ക് സർക്കാർ ക്വാറന്‍റീൻ 7 ദിവസം മതി, പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം
 

click me!