
കോട്ടയം: മുണ്ടക്കയത്ത് വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം സ്വദേശി അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് പിന്നാലെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബൈക്കിലും കാറിലും ഉണ്ടായിരുന്നവര്‍ സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് കോരുത്തോട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. കാറിനെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിലേക്കാണ് ബൈക്ക് മറിഞ്ഞത്.
കാറും ബൈക്കും തമ്മിൽ മത്സര ഓട്ടം ആയിരുന്നോ എന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിക്കും. നാട്ടുകാരെത്തിയാണ് ബൈക്കിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ഇവരുടെ മരണം സംഭവിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam