രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു

By Web Team  |  First Published Apr 23, 2024, 12:59 PM IST

പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പരാതി


കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല എന്നതിന്‍റെ പേരില്‍ ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു. ഉഴവൂർ ബീവറേജസിലെ ഷോപ്പ്-ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്‍റെ കാറാണ് തല്ലി പൊളിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. രാത്രി 9 മണിക്ക് ശേഷം ബീവറേജെസില്‍ മദ്യം നല്‍കിക്കൂട എന്നതാണ് നിയമം. പലയിടങ്ങളിലും നിയമം ലംഘിച്ച് മദ്യം നല്‍കുന്ന രീതികളുണ്ട്. 

Latest Videos

undefined

Also Read:- ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവയ്പെടുത്ത സംഭവത്തില്‍ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!