കൊല്ലത്ത് പതിനേഴുകാരിയെ മർദ്ദിച്ചു, നിലത്തിട്ട് ചവുട്ടി ; ബന്ധുക്കളായ രണ്ടു പേര്‍ പിടിയില്‍

By Web Team  |  First Published Sep 13, 2022, 2:07 AM IST

വീടിനു അടുത്തുള്ള കടയിൽ സാധനം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു മൂന്നംഗ സംഘത്തിൻറെ ആക്രമണം. 


കൊല്ലം: പരവൂരിൽ പതിനേഴുകാരിയെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടു പേർ പിടിയിൽ. പെൺകുട്ടിയുടെ ബന്ധുക്കളായ യുവാക്കളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പരവൂർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ഉത്രാട ദിവസമാണ് പെൺകുട്ടിക്ക് മർദനമേറ്റത്. ‍ 

വീടിനു അടുത്തുള്ള കടയിൽ സാധനം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു മൂന്നംഗ സംഘത്തിൻറെ ആക്രമണം. അയൽവാസികൾ കൂടിയായ ബന്ധുക്കളാണ് പതിനേഴുകാരിയെ മർദിച്ചത്. തറയിലിട്ട് ചവിട്ടിയതായും പരാതിയിലുണ്ട്. പെൺകുട്ടിയുമായി യുവാക്കളിലൊരാൾക്ക് അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം.

Latest Videos

സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാക്കളിൽ രണ്ടുപേരെ ഇന്നലെ രാത്രിയാണ് പരവൂർ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. കേസിൽ ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

മണാലിയിൽ നിന്ന് വാങ്ങി, റോഡ്മാർ​ഗം ദില്ലിയിൽ, ട്രെയിനിൽ കേരളത്തിൽ; ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സ്വർണ്ണവും പണവും തട്ടി; കേസിൽ ഒന്നാം പ്രതി പിടിയിൽ

ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സ്വർണ്ണവും പണവും തട്ടി; കേസിൽ ഒന്നാം പ്രതി പിടിയിൽ

click me!