ലണ്ടനിലെ ഹോട്ടൽ മുറിയിൽ എയർ ഇന്ത്യയുടെ ജീവനക്കാരിയെ ആക്രമിച്ചു, പ്രതി അറസ്റ്റിൽ

By Web Team  |  First Published Aug 18, 2024, 5:36 PM IST

ലണ്ടനിലെ ഹീത്രൂവിലെ ഹോട്ടലിൽ വച്ചാണ് സംഭവം. നൈജീരിയൻ പൗരനെന്ന് കരുതുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.


ദില്ലി: ലണ്ടനിൽ എയർ ഇന്ത്യയുടെ ക്യാബിൻ വനിതാ ക്രൂ അംഗത്തെ ഹോട്ടൽ മുറിയിൽ ശാരീരികമായി പീ‍ഡിപ്പിച്ചതായി പരാതി. മുറിയിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ പ്രസ്താവന ഇറക്കി. അന്താരാഷ്‌ട്ര നിലവാരമുള്ള ഹോട്ടലിൽ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. നിയമ, മാനസിക പിന്തുണ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Read More... കാറുകള്‍ കൂട്ടിയിടിച്ചു; അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, ബാക്കിയായത് മകൻ മാത്രം

Latest Videos

ലണ്ടനിലെ ഹീത്രൂവിലെ ഹോട്ടലിൽ വച്ചാണ് സംഭവം. നൈജീരിയൻ പൗരനെന്ന് കരുതുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ജീവനക്കാരിയുടെ സ്വകാര്യത മാനിക്കണമെന്നും എയർ ഇന്ത്യ അഭ്യർത്ഥിച്ചു. സംഭവം സമഗ്രമായി അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രാദേശിക അധികാരികളുമായുള്ള സഹകരണം ഉറപ്പാക്കുമെന്നും എയർലൈൻ അറിയിച്ചു.

Asianet News Live 


 

click me!