ആരോഗ്യാവസ്ഥ ഗുരുതരമായതോടെ വിശാൽ ചാക്കേരിയിലെ തഡ് ബാഗിയ പ്രദേശത്ത് താമസിക്കുന്ന സഹോദരിയുടെ വീടിന് മുൻപിലെ റോഡിൽ അമ്മയെ ഉപേക്ഷിക്കുകയായിരുന്നു. അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മകളും തയാറായില്ല.
കാൺപുർ: മകന് തെരുവില്‍ ഉപേക്ഷിച്ച കൊവിഡ് ബാധിതയായ സ്ത്രീ മരണപ്പെട്ടു. ഉത്തർപ്രദേശിലെ കാണ്‍പുരിലാണ് സംഭവം. തെരുവില്‍ കിടന്നിരുന്ന ഇവരെ പൊലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മകൻ വിശാലിനെ പ്രതിചേര്‍ത്ത് പോലീസ് കേസ് എടുത്തു. കാണ്‍പുർ കന്റോണ്മെന്റിലാണ് വിശാലും അമ്മയും താമസിച്ചിരുന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്മയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.
ആരോഗ്യാവസ്ഥ ഗുരുതരമായതോടെ വിശാൽ ചാക്കേരിയിലെ തഡ് ബാഗിയ പ്രദേശത്ത് താമസിക്കുന്ന സഹോദരിയുടെ വീടിന് മുൻപിലെ റോഡിൽ അമ്മയെ ഉപേക്ഷിക്കുകയായിരുന്നു. അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മകളും തയാറായില്ല. തുടർന്ന് അവിടെ തടിച്ചുകൂടിയ നാട്ടുകാര്‍ പ്രദേശവാസികൾ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോയും മറ്റും ചെയ്തു. കൊവിഡാണെന്നതിനാല് ആരും നേരിട്ട് സഹായിച്ചില്ലെന്നും ആക്ഷേപമുണ്ട്.
തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇവർ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് മകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി അനൂപ് സിംഗ് അറിയിച്ചു.