സമാധാനം നശിപ്പിക്കുന്ന രീതിയിൽ തെറ്റാലി ആക്രമണം, 10 വർഷത്തെ ക്രൂരമായ തമാശയ്ക്ക് 81കാരൻ പിടിയിൽ

By Web Team  |  First Published May 30, 2024, 2:44 PM IST

ഒറ്റപ്പെട്ട സംഭവം എന്ന രീതിയിൽ നിന്ന് നിരന്തര ആക്രമണം എന്ന രീതിയിൽ തെറ്റാലി ആക്രമണം വന്നതോടെയാണ് നാട്ടുകാർ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്


കാലിഫോർണിയ: തെറ്റാലി ഉപയോഗിച്ച് അയൽവാസികളുടെ വീടിനും വസ്തുവകകൾക്കുമെതിരെ നിരന്തര ആക്രമണം നടത്തിയ 81കാരനെ ഒടുവിൽ അറസ്റ്റ് ചെയ്ത് പൊലീസ്. കാലിഫോർണിയയിലാണ് സംഭവം. ബോൾ ബെയറിംഗ് അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു 81കാരൻ തെറ്റാലി പ്രയോഗിച്ചിരുന്നത്. പന്ത്രണ്ടിലധികം വീടുകളുടെ ജനലുകളും വീട്ടുപകരണങ്ങളും ഇയാളുടെ തെറ്റാലി പ്രയോഗത്തിൽ തകർന്നതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്.

പലപ്പോഴും തെറ്റാലി ആക്രമണത്തിൽ ആളുകൾക്ക് കഷ്ടിച്ചാണ് ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. പത്ത് വർഷത്തോളമായി നടന്നിരുന്ന തെറ്റാലി ആക്രമണത്തിനാണ് 81കാരന്റെ അറസ്റ്റോടെ അന്ത്യമായിട്ടുള്ളത്. പ്രിൻസ് കിംഗ് എന്നയാളെയാണ് കാലിഫോർണിയ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ താൻ കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നാണ് ചൊവ്വാഴ്ച ഇയാൾ കോടതിയിൽ വാദിച്ചത്. എന്നാൽ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ തെറ്റാലികളും ഇതിലുപയോഗിക്കുന്ന ബോൾ ബെയറിംഗുകളും പൊലീസ് കണ്ടെത്തിയത് 81 കാരന്റെ വാദം തള്ളാൻ കാരണമായി.

Latest Videos

ഒറ്റപ്പെട്ട സംഭവം എന്ന രീതിയിൽ നിന്ന് നിരന്തര ആക്രമണം എന്ന രീതിയിൽ തെറ്റാലി ആക്രമണം വന്നതോടെയാണ് നാട്ടുകാർ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരമൊരു ക്രൂരമായ തമാശ ഒപ്പിക്കാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളുടെ ആക്രമണ രീതിയിലെ സമാനതയാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും വസ്തു വകകൾ നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!