എടപ്പാൾ പട്ടാമ്പി റോഡിൽ ഓടുന്ന സ്വകാര്യ ബസ്സിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മുന്നിലെ സീറ്റിൽ ഇരുന്ന പെൺകുട്ടിയെ പിൻ സീറ്റിലിരുന്ന ദിവാകരൻ ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
എടപ്പാൾ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാധിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തിൽ പറമ്പിൽ ദിവാകരനാണ് ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായത്. ബസിന്‍റെ പിൻസീറ്റിലിരുന്ന പെൺകുട്ടിയെ ഉപദ്രവിച്ച 75 കാരനെതിരെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
എടപ്പാൾ പട്ടാമ്പി റോഡിൽ ഓടുന്ന സ്വകാര്യ ബസ്സിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മുന്നിലെ സീറ്റിൽ ഇരുന്ന പെൺകുട്ടിയെ പിൻ സീറ്റിലിരുന്ന ദിവാകരൻ ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ബസ്സ് നിർത്തി ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചങ്ങരംകുള പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതിനിടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന 11വയസുള്ള പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത് ലൈംഗികഅതിക്രമം നടത്തിയ കേസില്‍ കടയുടമയായ 53 കാരന് ഏഴുവര്‍ഷം കഠിനതടവും 30000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാവക്കാട് ആനത്തലമുക്ക് തിരുവത്ര മണത്തല ദേശത്ത് കോറമ്പത്തേയില്‍ അലി (53)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2020ല്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും അലി ദേഹോപദ്രവം ചെയത് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
Read More : ആദിവാസി യുവാവിന്‍റെ ദേഹത്ത് മൂത്രമൊഴിച്ചത് ബിജെപി പ്രവർത്തകനെന്ന് ആരോപണം, നിഷേധിച്ച് ബിജെപി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE