മാഹിയില്‍ നിന്ന് സ്കൂട്ടറിൽ കടത്തിയത് 68 കുപ്പി വിദേശ മദ്യം; കോഴിക്കോട് യുവാവ് എക്സൈസിൻ്റെ പിടിയിൽ

By Web Team  |  First Published May 2, 2023, 2:36 PM IST

ദേശീയപാതയിൽ പാർക്കോ ഹോസ്പിറ്റലിന് മുന്നിൽ നിന്നാണ് കെഎൽ 85-8845 സുസുക്കി സ്കൂട്ടറിൽ കടത്തി കൊണ്ടു വരികയായിരുന്ന മദ്യവുമായി നിഖിൽ പിടിയിലായത്. വലിയ ബാഗിലായിരുന്നു മദ്യം. 


കോഴിക്കോട്:  മാഹിയിൽ നിന്നു സ്കൂട്ടറിൽ കടത്തിയ 68 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടികൂടി. കോഴിക്കോട് ചെറുവണ്ണൂർ പനയതട്ട് വാപ്പാഞ്ചേരി നിഖിലിനെയാണ് (30) വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രനും പാർട്ടിയും അറസ്റ്റ് ചെയ്തത്.  

ദേശീയപാതയിൽ പാർക്കോ ഹോസ്പിറ്റലിന് മുന്നിൽ നിന്നാണ് കെഎൽ 85-8845 സുസുക്കി സ്കൂട്ടറിൽ കടത്തി കൊണ്ടു വരികയായിരുന്ന മദ്യവുമായി നിഖിൽ പിടിയിലായത്. വലിയ ബാഗിലായിരുന്നു മദ്യം. കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മദ്യവും സ്കൂട്ടറും സഹിതം നിഖിലിനെ അറസ്റ്റ് ചെയ്ത് കേസാക്കിയതായി എക്സൈസ് അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർ ജിജുവും പരിശോധനയിൽ പങ്കെടുത്തു.

Latest Videos

Read Also: കൈക്കരുത്തിൽ പൊളിച്ചെഴുതി‌യത് രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ്; താരമായി മാസ്റ്റർ അജിത് കുമാർ

click me!