നഗര പരിധിയിലെ വിവിധ ജംഗ്ഷനുകളില്‍ സ്ഥാപിച്ച എഐ ക്യാമറകളിലാണ് നിയമ ലംഘനങ്ങള്‍ പതിഞ്ഞത്.
ബംഗളൂരു: തുടര്‍ച്ചയായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് റോഡിലൂടെ പാഞ്ഞ യുവാവിനെ കുരുക്കി ട്രാഫിക് പൊലീസ്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര, ചുവപ്പ് സിഗ്നല്‍ ലംഘനം, അമിത വേഗത, മൊബൈല്‍ ഫോണില്‍ സംസാരിച്ച് യാത്ര തുടങ്ങിയവ കുറ്റങ്ങളിലായി 3.24 ലക്ഷം രൂപയാണ് സ്കൂട്ടർ ഉടമയ്ക്ക് ട്രാഫിക് പൊലീസ് പിഴയായി ചുമത്തിയത്. KA 04 KF 9072 എന്ന നമ്പരിലുള്ള സ്‌കൂട്ടര്‍ മാല ദിനേശ് എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നഗര പരിധിക്കുള്ളില്‍ 643 ട്രാഫിക് നിയമലംഘനങ്ങളാണ് ഈ വാഹനം ഓടിച്ചവര്‍ നടത്തിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
നഗര പരിധിയിലെ വിവിധ ജംഗ്ഷനുകളില്‍ സ്ഥാപിച്ച എഐ ക്യാമറ അടക്കമുള്ളവയിലാണ് നിയമ ലംഘനങ്ങള്‍ പതിഞ്ഞത്. ആര്‍ടി നഗര്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് കൂടുതല്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിയമങ്ങള്‍ ലംഘിക്കുന്നത് ആവര്‍ത്തിച്ചതോടെയാണ് സ്‌കൂട്ടറിന്റെ ഉടമയ്‌ക്കെതിരെ വന്‍ തുക പിഴയായി വിധിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചവര്‍ക്കും ഉടമയ്ക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. നോട്ടീസ് അയച്ചതിന് പിന്നാലെയും സ്‌കൂട്ടറുമായി സഞ്ചരിച്ചയാള്‍ നിയമങ്ങള്‍ ലംഘിച്ചതായി എഐ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 18ന് മാത്രം നാല് തവണയാണ് ഇയാള്‍ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഇതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ആര്‍ടി നഗര്‍ ട്രാഫിക് പൊലീസ് അറിയിച്ചു.
യുവമോര്‍ച്ച നേതാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍