
കൊച്ചി: ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന കപ്പലിൽ നാല് വയസുകാരനെ പീഡിപ്പിച്ച കേസിൽ ലക്ഷദ്വീപ് സ്വദേശി പിടിയിൽ. ബുധനാഴ്ച്ച ലക്ഷദീപ് കപ്പലായ പരളിയിലാണ് കേസിനാസ്പദമായ സംഭവം. അമ്മ യോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോയായിരുന്നു പീഡനം. മീനുകളെ കാണിച്ച് തരാം എന്ന് പറഞ്ഞ് കൂടെ കൂട്ടി ശുചിമുറിയിൽ വെച്ചായിരുന്നു പീഡനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കടമത്ത് ദ്വീപ് സ്വദേശി സമീർഖാനെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപ് മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Also Read: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; പി ടി പോളിന്റെ ഭാര്യ എൽസി റിമാന്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam