ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് പീഡനം, വാർഡന്റെ ഭർത്താവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ

By Web Team  |  First Published Sep 24, 2024, 4:38 PM IST

സംഭവത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ അധ്യാപകനും മറ്റൊരാൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കിയിട്ടുണ്ട്.


കൊൽക്കത്ത: ഹോസ്റ്റലിൽ താമസിച്ചിരുന്ന നാല് പെൺകുട്ടികൾ പീഡനത്തിന് ഇരയായി. വാർഡന്റെ ഭർത്താവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ. കൊൽക്കത്തയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുന്നത്. രാവിലെ തങ്ങളെ കാണാനെത്തിയ രക്ഷിതാക്കളോട് വിദ്യാർത്ഥിനികൾ പീഡന വിവരം പറയുകയായിരുന്നു.

അഞ്ച് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയത്. സംഭവത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ അധ്യാപകനും മറ്റൊരാൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർ പൊലീസ് സംരക്ഷണവും നൽകിയിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുന്നതായണ് കൊൽക്കത്ത പൊലീസ് വിശദമാക്കുന്നത്. 

Latest Videos

മറ്റൊരു സംഭവത്തിൽ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പാൾ അറസ്റ്റിലായി. പീഡനശ്രമം വിദ്യാർത്ഥിനി ചെറുത്തതോടെയാണ് കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത പ്രിൻസിപ്പൽ ഒടുവിൽ പിടിയിൽ. ഗുജറാത്തിലെ ദോഹാദ് ജില്ലിയിലെ പിപാലിയയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സ്കൂൾ പരിസരത്ത് നിന്ന് കണ്ടെത്തിയത് സെപ്തംബർ 19നായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!