വിശാലമായ ഗോഡൗൺ, മിക്കവാറും മിനറൽ വാട്ടറും ബിസ്കറ്റുമെത്തും, പരിശോധനയില്‍ പിടിച്ചത് 4 കോടിയുടെ പുകയില ഉത്പന്നം

By Web Team  |  First Published Dec 18, 2024, 9:47 PM IST

തിരുവനന്തപുരം ചിറയിൻകീഴിൽ നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി.


തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മിനറൽ വാട്ടറിൻെറ കച്ചവടത്തിൻെറ മറവിലാണ്  ഗോഡൗണ്‍ വാടകക്കെടുത്താണ് നിരോധിത ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതിന് പിന്നിൽ. ലഹരിവസ്തു സൂക്ഷിച്ചിരുന്നതിൽ വഞ്ചിയൂർ സ്വദേശി ഷിജുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അഴൂർ തെറ്റിച്ചിറയിലാണ് വിശാലമായ ഗോഡൗണ്‍. 

എട്ടുമാസം മുമ്പാണ് വഞ്ചിയൂർ സ്വദേശി ഷിജുവിൻെറ പേരിൽ ഗോഡൗണ്‍ വാടക്കെടുത്തത്. നാട്ടുകാരുടെയും യൂണിയൻകാരുടെയും ശ്രദ്ധ തെറ്റിക്കാനാണ് മിനറൽ വാട്ടറിന്റെയും ബിസ്ക്കറ്റിന്റെയും ലോഡ് ഇറക്കിയത്. യൂണിയൻകാരുടെയും നാട്ടുകാരുടെയും ശ്രദ്ധ കുറഞ്ഞു തുടങ്ങിയതോടെ മിനറൽ വാട്ടറിൻെറ മറവിൽ നിരോധിത ഉള്‍പ്പന്നങ്ങള്‍ കടത്തികൊണ്ടുവന്നു. കർണാടകയിൽ നിന്നും കടത്തികൊണ്ടുവരുന്ന നിരോധിത ഉൽപ്പന്നങ്ങൾ ഗോഡൗണിൽ ശേഖരിച്ച് പല സ്ഥലങ്ങളിലായി വിൽപന തുടങ്ങി.

Latest Videos

undefined

തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് വിൽപ്പന. സ്പെഷ്യൽ ഡ്രൈവിൻെറ ഭാഗമായി റൂറൽ ഷാഡോ സംഘം ഈ ഗോഡൗണ്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഗോഡൗണിൽ പൊലീസ് പരിശോധന നടത്തിയത്. 200 ചാക്കുകളിലായാണ് നിരോധിത ഉൽപ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഗോഡൗണിൽ നിന്നും കടകളിലേക്ക് ഉൽപ്പന്നങ്ങളെത്തിക്കാനും ഏജൻറുമാർ ഉണ്ടായിരുന്നു. ഗോഡൗണ്‍ വാടകക്കെടുത്ത ഷിജു മാത്രമാണ് പിടിയിലായത്. ഇതിന് പിന്നിലെ വൻ സംഘത്തെ ഇനിയും പിടികൂടാനുണ്ട്. റൂറൽ എസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചിറയിൻകീഴ് പൊലീസാണ് കേസെടുത്തത്

>

click me!