കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി, യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

By Web Team  |  First Published Jun 10, 2024, 2:36 PM IST

തൊട്ടടുത്ത ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു പു​രു​ഷ​നു​മാ​യി ത​നി​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്നും ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിനോട് സമ്മതിച്ചു.


ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തിയെ പൊലീസ് അ​റ​സ്റ്റ് ചെയ്തു. ബു​ണ്ടി ജി​ല്ല​യി​ലെ ദ​ബ്ലാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​ത്തി​ലാ​ണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാനാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.   ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് 35കാ​ര​നാ​യ രാ​ജേ​ന്ദ്ര ഗു​ർ​ജ​റി​ന്‍റെ മൃ​ത​ദേ​ഹം ഇയാളുടെ വീട്ടിൽ നിന്നും ക​ണ്ടെ​ത്തി​യ​ത്. 

മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് രാ​ജേ​ന്ദ്ര കൊ​ല്ല​പ്പെ​ട്ട​തെന്ന് പൊലീസ് വ്യക്തമാക്കി.  സംഭവത്തിന് പിന്നാലെ ഇയാളുടെ ഭാര്യ മമ്തയെ(32) പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ഇവരുടെ മൊഴികളിൽ അസ്വഭാവികത തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ  യു​വ​തി കു​റ്റം സ​മ്മ​തി​ക്കുകയായിരുന്നു. തൊട്ടടുത്ത ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു പു​രു​ഷ​നു​മാ​യി ത​നി​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്നും ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിനോട് സമ്മതിച്ചു.
 
യുവതിയും ഭർത്താവും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. യുവതിയുടെ കാമുകനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Latest Videos

Read More : അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഔഡി കാർ ഇ​ടി​ച്ച് ഓ​ട്ടോറിക്ഷ ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പ​രി​ക്ക്

tags
click me!