മുംബൈയിൽ അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ, അറസ്റ്റിലായി

By Web Team  |  First Published May 19, 2024, 1:59 PM IST

സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്. മെയ് 11നാണ് അതിക്രമം നടന്നത്


മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതിൽ പൂട്ട് ഇട്ട ഭർത്താവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. നേപ്പാൾ സ്വദേശിയായ 30 കാരനാണ് 28 കാരിയായ ഭാര്യ ക്രൂരമായി ആക്രമിച്ചത്. സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്. 

മെയ് 11നാണ് അതിക്രമം നടന്നത്. നേപ്പാൾ സ്വദേശിയായ 28കാരി ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച യുവാവ് വാക്കു തർക്കത്തിൽ ഏർപ്പെടുകയും. വാക്കേറ്റം കയ്യേറ്റമാവുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും ക്രൂരത. 

Latest Videos

യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകൾക്ക് ചികിത്സ നേടുന്നതിനിടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. 

സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 30കാരൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326, 506(2), 323 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം അപലപിച്ച പൊലീസ് യുവാവിന് ശിക്ഷ ഉറപ്പാക്കുമെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!