അതേസമയം 12 വയസുകാരിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഭിൽവാര: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കൊടും ക്രൂരത. 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനിറങ്ങിയ പെൺകുട്ടിയാണ് ആരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ആടിനെ മേയ്ക്കാൻ വീട്ടിൽ നിന്നും പോയ പെണ്‍കുട്ടിയെ ഇടയ്ക്ക് കാണാതാവുകയായിരുന്നു.
അമ്മ ഏറെ നേരം അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരെയും പ്രകദേശവാസികളേയും വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പ്രദേശമാകെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വയലിലുള്ള ഒരു ഇഷ്ടിക ചൂളയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
കത്തിക്കരിഞ്ഞ നിലയിലായിരുന്നു പന്ത്രണ്ടുവയസുകാരിയുടെ മൃതദേഹം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇഷ്ടിക ചൂളയിൽ നിന്നും പെണ്‍കുട്ടിയുടെ വെള്ളി പാദസരവും ചെരിപ്പിന്‍റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 12 വയസുകാരിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രമത്തിലുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. കൊലപാതികളെ എത്രയും വേഗം ശിക്ഷിക്കണമെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ട് പൊലീസ് വൈകിയാണ് പ്രതികരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. രാജസ്ഥാനിൽ തുടരെത്തുടരെ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. പെണ്‍കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി.
Read More : 8 വർഷത്തെ പ്രണയം; ഗോത്രങ്ങൾ അകന്നപ്പോള്‍ കൊല്ലാനെത്തിയത് അയൽവാസിയും, ഭർത്താവിനെയും മക്കളെയും കാത്ത് ചിംഡോയ്