അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചെന്നുവെന്നും കുട്ടി മൊഴി നല്‍കി. മര്‍ദനം സംബന്ധിച്ച കുട്ടിയുടെ വെളിപ്പെടുത്തലും പുറത്തുവന്നു
തിരുവനന്തപുരം:തിരുവനന്തപുരത്ത് ഏഴു വയസ്സുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം. രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. പച്ച മുളക് തീറ്റിച്ചുവെന്നും കുട്ടി പറഞ്ഞു. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരൻ വീഡിയോയില്‍ പറയുന്നു.
ഒരുവർഷമായി രണ്ടാനച്ഛൻ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് കുട്ടിപറയുന്നത്. ചിരിച്ചതിനും നോട്ടെഴുതാൻ വൈകി എന്നൊക്കെ പറഞ്ഞുമാണ് മർദ്ദനമെന്നാണ് പരാതി. രണ്ടാനച്ഛൻറെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ആദ്യം കണ്ടത്. അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ് പോയിരുന്നത്. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ പൊലീസിലും പരാതി നൽകി.
കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ പാടുകളുമുണ്ട്. പരാതിക്ക് പിന്നാലെ അനുവിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ അഞ്ജനയെയും ചോദ്യം ചെയ്യുകയാണ്. അജ്ഞനയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. അതിന് പിന്നാലെയാണ് ബന്ധുവായ അനുവിനൊപ്പം ഒരു വർഷമായി ജീവിക്കുന്നത്.
പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ, പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും