'ഇന്ത്യന്‍ വിജയം അത്രപോരാ'; പക്ഷേ ഓസ്ട്രേലിയ സൂക്ഷിക്കണമെന്ന് അലന്‍ ബോര്‍ഡര്‍

By Web Team  |  First Published Jun 8, 2019, 12:10 PM IST

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ മികച്ച തുടക്കം നേടിയിരുന്നു. എന്നാല്‍, ആ വിജയം അത്ര പോരെന്നാണ് ബോര്‍ഡറുടെ അഭിപ്രായം. ദക്ഷിണാഫ്രിക്ക മികച്ച പോരാട്ടമാണ് കാഴ്ചവെച്ചതെന്നും ഇന്ത്യ രക്ഷപ്പെടുകയുമായിരുന്നു


ഓവല്‍: ഇന്ത്യയും ഓസ്ട്രേലിയയുടെ തമ്മിലുള്ള ലോകകപ്പിലെ ക്ലാസിക് പോരാട്ടം നാളെ നടക്കാനിരിക്കെ ഇരുടീമുകള്‍ക്കും മുന്നറിയിപ്പുമായി അലന്‍ ബോര്‍ഡര്‍. ഓസ്ട്രേലിയയുടെ ഇതിഹാസ താരം അലന്‍ ബോര്‍ഡറാണ് ഇന്ത്യന്‍ ടീമിനെ സൂക്ഷിക്കണമെന്ന് ഓസ്ട്രേലിയക്ക് മുന്നറിയിപ്പ് നല്‍കുന്നത്.  

തകര്‍ച്ച സംഭവിക്കാന്‍ ഇന്ത്യക്ക് ഒരുപാട് കാരണങ്ങളുണ്ടെന്നും ബോര്‍ഡ‍ര്‍ പറഞ്ഞു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ മികച്ച തുടക്കം നേടിയിരുന്നു. എന്നാല്‍, ആ വിജയം അത്ര പോരെന്നാണ് ബോര്‍ഡറുടെ അഭിപ്രായം. ദക്ഷിണാഫ്രിക്ക മികച്ച പോരാട്ടമാണ് കാഴ്ചവെച്ചതെന്നും ഇന്ത്യ രക്ഷപ്പെടുകയുമായിരുന്നു.

Latest Videos

undefined

അധികം റണ്‍സ് നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. രോഹിത് ശര്‍മയ്ക്ക് അത് സാധിച്ചുവെന്നും ഐസിസിക്ക് വേണ്ടിയുള്ള കോളത്തില്‍ ബോര്‍ഡര്‍ കുറിച്ചു. ഇന്ത്യന്‍ ടീമില്‍ ഒരുപാട് വിള്ളലുകളുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിങ്ങനെ ചില ലോകോത്തര താരങ്ങള്‍ ഇന്ത്യക്കുണ്ട്. പക്ഷേ, ബാക്കി സംഘത്തെ പിടിച്ചുകെട്ടാനാകും.

ഈ മത്സരത്തോടെ ഇരു ടീമും എവിടെയാണ് നില്‍ക്കുന്നതെന്ന് മനസിലാക്കാനാകും. മികച്ച കളി പുറത്തെടുത്താന്‍ മാത്രമേ വിജയവും നേടാനാകൂ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികവ് പ്രകടിപ്പിച്ചാണ് ഓസീസ് എത്തുന്നതെന്നും ബോര്‍ഡര്‍ പറഞ്ഞു. എന്നാല്‍, ഓസ്ട്രേലിയക്ക് ഇന്ത്യയെ കീഴടക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 

click me!