അതേസമയം, ഇന്ത്യക്കെതിരായ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ ആരോപണവുമായി പാക് മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാന്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ ഗ്രൂപ്പ് പോരാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ കനത്ത തോല്‍വി ഉള്‍ക്കൊള്ളാന്‍ ഇതുവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. അതില്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് ഇതിഹാസ പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചിരുന്നു.
അക്തറിനെ കൂടാതെ നിരവധി മുന്‍ താരങ്ങളും നായകനെതിരെ രംഗത്ത് വന്നിരുന്നു. അങ്ങനെ ദുരവസ്ഥയില്‍ നില്‍ക്കുന്ന പാക്കിസ്ഥാന്‍ ടീമിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനിയുടേതാണ് ആ ഫോണ്‍ കോള്‍ എന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്.
undefined
പരാജയം നേരിട്ടെങ്കിലും സര്‍ഫ്രാസിനും ടീമിനും എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിക്കാനാണ് ഫോണ്‍ വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇനിയുള്ള മത്സരങ്ങളില്‍ തോല്‍വികള്‍ മറന്ന് മികച്ച പ്രകടനം ടീമിന്‍റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതായും എഹ്സാന്‍ മാനി സന്ദേശത്തില്‍ പറയുന്നു.
മോശം പ്രകടനം മറക്കാനും ഇനിയുള്ള നാല് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നുമായിരുന്നു സര്‍ഫ്രാസ് ടീമിന് നല്‍കിയ ഉപദേശം. അതേസമയം, ഇന്ത്യക്കെതിരായ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ ആരോപണവുമായി പാക് മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാന്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ ഗ്രൂപ്പ് പോരാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.