ധവാന്‍ പുറത്ത്; പകരം ഋഷഭ് പന്തോ? സാധ്യതകള്‍ ഇങ്ങനെ

By Web TeamFirst Published Jun 11, 2019, 2:19 PM IST
Highlights

രോഹിത് ശര്‍മയ്ക്ക് ഒപ്പം മിന്നുന്ന ഫോമിലുള്ള ധവാന്‍ പുറത്താകുമ്പോള്‍ ആര് ആ സ്ഥാനത്തേക്ക് വരുമെന്നുള്ളതാണ് ചര്‍ച്ചയാകുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ധവാന് പകരം കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യതകള്‍. ഇതോടെ ഇപ്പോള്‍ രാഹുല്‍ കളിക്കുന്ന നാലാം നമ്പര്‍ സ്ഥാനം ഇതോടെ ഒഴിവ് വരും

ലണ്ടന്‍: ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യക്ക് തിരിച്ചടിയായി നല്‍കി ശിഖര്‍ ധവാന്‍റെ പുറത്താകല്‍. രോഹിത് ശര്‍മയ്ക്ക് ഒപ്പം മിന്നുന്ന ഫോമിലുള്ള ധവാന്‍ പുറത്താകുമ്പോള്‍ ആര് ആ സ്ഥാനത്തേക്ക് വരുമെന്നുള്ളതാണ് ചര്‍ച്ചയാകുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ധവാന് പകരം കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യതകള്‍.

ഇതോടെ ഇപ്പോള്‍ രാഹുല്‍ കളിക്കുന്ന നാലാം നമ്പര്‍ സ്ഥാനം ഇതോടെ ഒഴിവ് വരും. അവിടേക്ക് വിജയ് ശങ്കറിനേ പരിഗണിക്കേണ്ടി വരും. അതിനൊപ്പം എം എസ് ധോണിക്ക് സ്ഥാനകയറ്റം നല്‍കി ദിനേശ് കാര്‍ത്തിക്കിനെ മധ്യനിരയില്‍ കളിപ്പിക്കാനുള്ള സാധ്യകതയുമുണ്ട്.

Latest Videos

ധവാന് പരിക്കേറ്റതതോടെ സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിച്ച താരങ്ങളില്‍ ഒരാള്‍ ടീമിലേക്ക് എത്തിയേക്കും. ഋഷഭ് പന്തിനെയും അംബാട്ടി റായുഡുവിനെയും ആണ് സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിച്ച് ബാറ്റ്സ്മാന്മാര്‍. ഋഷഭ് പന്ത് ആണ് ആദ്യ സറ്റാന്‍ഡ് ബൈ താരം. ടീമിലെ ബാറ്റ്സ്മാന്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക പന്തിനെയാവും. അംബാട്ടി റായുഡു രണ്ടാമത്തെ സ്റ്റാന്‍ഡ് ബൈ താരമാവുമ്പോള്‍ 15 അംഗ ടീമിലെ രണ്ടാമതൊരു ബാറ്റ്സ്മാന് പരിക്കേറ്റാല്‍ റായുഡുവിനെ പരിഗണിക്കും.

അന്നത്തെ പ്രഖ്യാപനം അനുസരിച്ച് ഋഷഭ് പന്തിനാണ് ടീമിലെത്താനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പന്ത് എത്തുന്നതോടെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്. ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കാണ് ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായത്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ചുറിയും നേടി.

click me!