ഇംഗ്ലണ്ടിന്റെ പേസ്‌മേക്കര്‍ ആണ് ഇന്ന് ജൊഫ്ര ആര്‍ച്ചര്‍. മത്സരപരിചയം ആകെ 10 ഏകദിനങ്ങള്‍. അതില്‍ ഏഴും ഈ ലോകകപ്പില്‍! ജനിച്ചത് വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസില്‍. അണ്ടര്‍ 19 ടീമില്‍ കളിച്ചത് വെസ്റ്റിന്‍ഡീസിനു വേണ്ടിയും. പിന്നീട് ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ആര്‍ച്ചറിനു കളിക്കാന്‍ വേണ്ടി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അവരുടെ നിയമം മാറ്റിയെഴുതുക വരെ ചെയ്തു.
ആര്‍ച്ചറെ ലോകകപ്പ് കളിപ്പിക്കാന്‍ മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രു ഫ്ലിന്റോഫ് പറഞ്ഞത് ഇങ്ങനെ, ഇദ്ദേഹത്തിനു വേണ്ടി ആരെ വേണമെങ്കിലും പുറത്തിരുത്തൂ, ഇംഗ്ലണ്ടിന്റെ കുന്തമുനയാണ് ആര്‍ച്ചര്‍. ഇംഗ്ലണ്ടിന്റെ 15 അംഗ ടീമില്‍ പതിനഞ്ചാമനായി ടീമിലെത്തിയ ആര്‍ച്ചര്‍ ഇന്ന് ആതിഥയേരുടെ മിസൈലാണ്. ആര്‍ച്ചറുടെ വേഗമേറിയ പന്തുകള്‍ക്കു മുന്നില്‍ ബാറ്റ്‌സ്മാന്മാരുടെ മുട്ടിടിക്കുന്ന കാഴ്ച ഈ ലോകകപ്പില്‍ നിരവധി തവണ കണ്ടു കഴിഞ്ഞു.
ആര്‍ച്ചറുടെ പിതാവ് ഇംഗ്ലീഷുകാരനാണ്, അതു കൊണ്ടു തന്നെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടും ലഭിച്ചു. ആ കെയറോഫില്‍ ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്നതിനെക്കുറിച്ച് ഒന്നു മോഹിച്ചു പോയി. 2022 നവംബറില്‍ ആലോചിക്കാമെന്നായിരുന്നു ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) മറുപടി. കാരണമെന്തെന്നോ, പതിനെട്ടു വയസു തികഞ്ഞതിനു ശേഷം അഞ്ചു വര്‍ഷത്തോളം ഇംഗ്ലണ്ടില്‍ സ്ഥിരതാമസക്കാരനായിരിക്കണം പോലും. ആ സമയത്ത് അണ്ടര്‍ 19 ടീമില്‍ വെസ്റ്റിന്‍ഡീസിനു വേണ്ടി മൂന്നു തവണ കളിച്ചു മിന്നുന്ന പ്രകടനം കാഴ്ച വച്ചു നില്‍ക്കുന്ന സമയമാണ്. ഒടുവില്‍ ആ തീരുമാനമെടുത്തു, ഇനി വിന്‍ഡീസിലേക്കില്ല. അങ്ങനെ സസെക്‌സിനു വേണ്ടി കൗണ്ടി താരമായി.
അവിടെ നടത്തിയ മിന്നും പ്രകടനം ഇസിബി-യുടെ കണ്ണു തുറപ്പിച്ചു. എല്ലാ ഫോര്‍മാറ്റുകളിലുമായി ആര്‍ച്ചര്‍ ആ സീസണില്‍ നേടിയത് 32 വിക്കറ്റാണ്. 2018 നവംബറില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഒരു കത്തെഴുതി. ആര്‍ച്ചറെ ദേശീയ ടീമില്‍ കളിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നതായിരുന്നു ആവശ്യം. ഭാഗ്യം ആര്‍ച്ചറുടെ കൂടെയായിരുന്നു. ഐസിസി കനിഞ്ഞു, പാക്കിസ്ഥാനെതിരേയുള്ള ഏകദിനം കളിക്കാന്‍ ഇംഗ്ലീഷ് ടീമിലിടം നേടുകയും ചെയ്തു. പക്ഷേ, ആദ്യ ഏകദിനം കളിച്ചത് കഴിഞ്ഞ മാസമായിരുന്നു. അതും അയര്‍ലന്‍ഡിനെതിരേ. എട്ടോവറില്‍ ഒരു വിക്കറ്റ് നേടാനെ അന്നു കഴിഞ്ഞുള്ളു. പാക്കിസ്ഥാനെതിരേയുള്ള പര്യടനത്തില്‍ നോട്ടിങ്ഹാമിലായിരുന്നു പിന്നീട് കളിച്ചത്. അന്നും മികച്ച ബൗളിങ് നടത്തിയെങ്കിലും വിക്കറ്റ് വീഴ്ത്താനായത്, ഒരെണ്ണം